ചേളന്നൂർ നീതി ലാബ്സ്​ ആൻഡ്​ സ്​കാൻസ്​ പ്രവർത്തനമാരംഭിച്ചു

ചേളന്നൂർ: മെഡിക്കൽ എത്തിക്സിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ആശുപത്രികളെ കടിഞ്ഞാണിടാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചേളന്നൂർ സർവിസ് സഹകരണ ബാങ്കി​െൻറ നൂതന സംരഭമായ ചേളന്നൂർ നീതി ലാബ്സ് ആൻഡ് സ്കാൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികൾ രോഗീസൗഹൃദമാകണമെന്നും അദ്ദേഹം പറഞ്ഞു. എക്സ്റേ ആൻഡ് ഫാർമസിയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും നിർവഹിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ഉദ്ഘാടനം ജില്ല സഹകരണസംഘം അസി. രജിസ്ട്രാർ പി.കെ. സുരേഷും ബാങ്കിങ് സേവനം ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ജില്ല സഹകരണസംഘം ജനറൽ മാനേജർ അബ്്ദുൽ മുജീബും നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി.കെ. സോമനാഥൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സി. മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് പി.എം. ധർമരാജൻ, ഡയറക്ടർ എൻ. േപ്രമരാജൻ, മുൻ പ്രസിഡൻറ്മാരായ മാമ്പറ്റ ശ്രീധരൻ, എം. ആലിക്കോയ, ഇ. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി, കക്കോടി സഹകരണ ബാങ്ക് പ്രസിഡൻറ് വി. മുകുന്ദൻ, വാർഡ് മെംബർ കെ.എം.സരള, കെ.എം. രാധാകൃഷ്ണൻ, ടി.പി. വിജയൻ, കെ.കെ. പ്രദീപ്കുമാർ, ടി.കെ. രാജേന്ദ്രൻ, വി.എം. മുഹമ്മദ്, കെ. സഹദേവൻ, സി. ശശിധരൻ, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.