പഞ്ചഗുസ്തിയിലും മജിസിയ ബാനു തന്നെ...

--കഴിഞ്ഞ ദിവസം ലഖ്നോവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വർണമെഡല്‍ നേടി ---അനൂപ് അനന്തന്‍ വടകര: മജിസിയ ബാനു എന്ന 23 കാരി കായിക കരുത്തില്‍ വെന്നിക്കൊടി നാട്ടുകയാണ്. ഇതിനകം തന്നെ 'സ്ട്രോങ് വുമണ്‍' എന്നറിയപ്പെട്ട മജിസിയ കഴിഞ്ഞ ദിവസം ലഖ്നോവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ 55 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി. ഇതോടെ, ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയാണ് മജിസിയക്ക് ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 20 പേരാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. എറണാകുളം ജില്ലയില്‍നിന്നുള്ള പ്രവീണ കൂടി കേരളത്തില്‍നിന്നും ഉണ്ടായിരുന്നു. പവര്‍ലിഫ്റ്റിങ്ങിലാണ് മജിസിയ നേരത്തേ തിളങ്ങിയത്. എന്നാല്‍, പഞ്ചഗുസ്തിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍. ലോക ചാമ്പ്യന്‍ഷിപ്പിനായി പരിശീലിക്കാനുള്ള ഒരുക്കത്തിലാണിവര്‍. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ​െൻറല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണിവര്‍. കഴിഞ്ഞ വര്‍ഷമാണ് ജീവിതം മാറ്റിച്ച അനുഭവങ്ങള്‍ ഇവരെ തേടിയെത്തിയത്. മൂന്നുതവണ സംസ്ഥാന സര്‍ക്കാറി​െൻറ സ്ട്രോങ് വുമണായി. അഞ്ചു തവണ കോഴിക്കോട് ജില്ലയുടെ സ്ട്രോങ് വുമണാണ്. ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പ്, ദേശീയ അണ്‍എക്യൂപ്ഡ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിൽ വെള്ളി മെഡലുകൾ സ്വന്തമാക്കി. കുട്ടിക്കാലം മുതലേ കായികരംഗത്തോട് താല്‍പര്യമായിരുന്നു. പിന്നീടെപ്പോഴോ ബോക്സറാവുക എന്നത് വലിയ മോഹമായി. അങ്ങനെ, ജിമ്മില്‍ പരിശീലനം തുടങ്ങി. ആദ്യകാലത്ത് വടകരയിലൊന്നും നല്ല സ​െൻററുകളില്ലായിരുന്നു. അന്ന് കോഴിക്കോെട്ടത്തിയാണ് പരിശീലനം നടത്തിയത്. യാത്രക്കുതന്നെ നാലു മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നു. പ്രയാസങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും ത​െൻറ സ്വപ്നം കൈവിടാതെ കൊണ്ടുനടന്നു. വടകര ഓര്‍ക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുൽ മജീദി​െൻറയും റസിയയുടെയും മകളാണ്. ഭര്‍ത്താവ് നൂര്‍ അഹമ്മദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.