പൊലീസ് കംപ്ലയിൻറ്​ അതോറിറ്റിയിൽനിന്ന്​ പൊലീസ് ഉന്നതരെ മാറ്റണമെന്ന്​ ആവശ്യം

കോഴിക്കോട്: പൊലീസുകാർക്കെതിരായ പരാതികളിൽ തീര്‍പ്പ് കല്‍പിക്കുന്ന പൊലീസ് കംപ്ലയിൻറ് അതോറിറ്റിയിലെ പൊലീസ് ഉന്നതരെ മാറ്റണമെന്ന ആവശ്യം ശക്തം. കംപ്ലയിൻറ് അതോറിറ്റിയില്‍ സോണല്‍ ചെയര്‍മാന്‍, സെക്രട്ടറി, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് പുറമെ അതത് ജില്ലകളിലെ സിറ്റി പൊലീസ് കമീഷണര്‍, റൂറല്‍ എസ്.പി എന്നിവരാണ് ഉൾപ്പെടുന്നത്. പൊലീസുകാർക്കെതിരായ പരാതികൾ പരിഗണിക്കുേമ്പാൾ അതോറിറ്റിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പരാതികളിൽ പെെട്ടന്ന് തീർപ്പ് കൽപിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതായാണ് ആക്ഷേപം. വിവിധ സംഭവങ്ങളിൽ പൊലീസുകാർക്കെതിെര പരാതി നൽകിയവരാണ് ഇൗ ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നത്. ലോക്കപ്പ് മര്‍ദനം, അതിക്രമം എന്നിവയിൽ പരാതിപ്പെടുന്നവർക്ക് പൊലീസ് ഉന്നതരുടെ സാന്നിധ്യം ഭീഷണിയാണെന്നും പരാതിയുണ്ട്. തീര്‍പ്പാക്കാനായി എത്തുന്ന പരാതികളില്‍ ഭൂരിഭാഗവും പ്രതികളായ പൊലീസുകാര്‍ക്ക് അനുകൂലമാവുന്നതായും ഇക്കൂട്ടർ ആരോപിക്കുന്നു. രണ്ട് സോണലുകളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതോറിറ്റി സിറ്റിങ് നടത്താറുണ്ട്. എന്നാല്‍, പല സിറ്റിങ്ങിലും പൊലീസുകാര്‍ ഹാജരാവാത്ത സ്ഥിതിയാണുള്ളത്. പൊലീസുകാർ ഹാജരാവാത്തത് പരാതി തീർപ്പുകൽപിക്കുന്നതിൽ കലാതാമസമുണ്ടാക്കുന്നതായി അതോറിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. തുടര്‍ച്ചയായി മൂന്ന് തവണ സിറ്റിങ്ങിന് വാദിയോ പ്രതിയോ ഹാജരായില്ലെങ്കില്‍ കേസ് എക്‌സ്പാര്‍ട്ട് ചെയ്യാം. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണം ഇതും പല സാഹചര്യങ്ങളിലും നീട്ടിക്കൊണ്ടുപോവുകയാണ്. തിങ്കളാഴ്ച കോഴിക്കോട് കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിൽ പ്രതികളായ പൊലീസുകാര്‍ ഹാജരാവാത്തതിനാല്‍ 37 പരാതികളാണ് മാറ്റിവെച്ചത്. കലക്ടർ യു.വി. ജോസും സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാറും എത്താത്തതിനാൽ ഒന്നിലും വിധിപറയുകയും ചെയ്തിട്ടില്ല. പൊലീസിനെതിരായ പരാതി വലിയതോതിൽ കൂടിയിട്ടുണ്ടെന്നും എല്ലാ ജില്ലയിലും പൊലീസ് കംപ്ലയിൻറ് അതോറിറ്റി സെൽ കാര്യക്ഷമമാക്കണമെന്നും പൊലീസ് കംപ്ലയിൻറ് അതോറിറ്റി ചെയർമാൻ കെ.വി. ഗോപിക്കുട്ടൻ പറഞ്ഞു. പൊലീസ് അകാരണമായി ദേഹോപദ്രവമേൽപിക്കുന്നു എന്ന പരാതിയാണ് കൂടുതലായി ലഭിക്കുന്നത്. നാല് പുതിയ പരാതികളടക്കം 47പരാതികളാണ് തിങ്കളാഴ്ചത്തെ സിറ്റിങ്ങിൽ പരിഗണിച്ചത്. ആരോപണവിധേയനായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുന്നത് ഒരു ശിക്ഷയായി കാണാനാവില്ലെന്നും ഇത് പ്രാഥമിക നടപടി മാത്രമാണെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.