പൊതുവിദ്യാഭ്യാസത്തി​െൻറ പ്രാധാന്യം വിളിച്ചോതി സെമിനാർ

കോഴിക്കോട്: പൊതുവിദ്യാഭ്യാസത്തി​െൻറ പ്രാധാന്യം ഒാർമപ്പെടുത്തി വിദ്യാഭ്യാസ വികസന സെമിനാര്‍. എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ബീച്ചില്‍ നടക്കുന്ന കോഴിക്കോട് ഫെസ്റ്റി​െൻറ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതുവിദ്യാലയങ്ങളെ ഉന്നതമായ അക്കാദമിക് നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നെതന്ന് സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു. ആചാരങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും മനുഷ്യനന്മയാണ് മതങ്ങളുടെ മൂല്യബോധമെന്നുള്ള അറിവാണ് പൊതുവിദ്യാലയങ്ങള്‍ പകരുന്നത്. കലാകാരന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും തുടങ്ങി കേരളത്തില്‍ പ്രശസ്തരായവര്‍ മുഴുവന്‍ പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നേടിയവരാണ്. വിദ്യാലയങ്ങളില്‍ മാതൃഭാഷ ഇല്ലാതാക്കി മറ്റു ഭാഷകള്‍ക്ക് പ്രാധാന്യംനല്‍കുന്ന പ്രവണത തെറ്റാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡി.ഡി.ഇ ഇ.കെ. സുരേഷ്‌ കുമാര്‍, എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസര്‍ എം. ജയകൃഷ്ണൻ, ജില്ല പ്രോഗ്രാം ഓഫിസര്‍മാരായ എ.കെ. അബ്ദുല്‍ഹക്കീം, വി. വസീഫ്, കുണ്ടുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഡോ. പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.