നെയ്​ത്തുശാലകൾക്ക്​ ഉണർവേകി സൗജന്യ കൈത്തറി യൂനിഫോം വിതരണം

ബാലുശ്ശേരി: നെയ്ത്തുശാലകൾക്ക് ഉണർവേകി വിദ്യാർഥികൾക്കുള്ള സൗജന്യ കൈത്തറി യൂനിഫോം വിതരണം. ക്ഷയിച്ചുകൊണ്ടിരിക്കുന്ന നെയ്ത്തുശാലകൾക്കും തൊഴിലാളികൾക്കും പുത്തനുണർവേകിയിരിക്കുകയാണ് സർക്കാറി​െൻറ സൗജന്യ കൈത്തറി യൂനിഫോം വിതരണം. ബാലുശ്ശേരി മേഖലയിലെ നന്മണ്ട, ബാലുശ്ശേരി വീവേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റികളിലെ നെയ്ത്തുതറികൾ ഇപ്പോൾ സജീവമാണ്. ബാലുശ്ശേരി വീവേഴ്സ് സൊസൈറ്റിക്ക് കീഴിൽ 13,500 മീറ്റർ യൂനിഫോം തുണിയാണ് ഉൽപാദനം ലക്ഷ്യമിട്ടത്. ഇതിൽ 5000 മീറ്ററോളം തുണി ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 4500 മീറ്റർ തുണിയായിരുന്നു ആകെ നൽകിയത്. ഇത്തവണ അധിക ഉൽപാദനം ഉണ്ടായിട്ടുണ്ട്. 11 തറികളിലായി 11 തൊഴിലാളികൾ ബാലുശ്ശേരി സൊസൈറ്റിക്ക് കീഴിൽ പണിയെടുക്കുന്നുണ്ട്. തൊഴിലാളിക്ക് മീറ്ററിന് 62 രൂപയാണ് കൂലി. നൂൽ സൊസൈറ്റി നൽകും. മീറ്ററിന് 174.58 രൂപ വെച്ചാണ് സൊസൈറ്റി തുണി സർക്കാറിലേക്ക് നൽകുന്നത്. ഇതിൽ നൂൽവിലയായ 40 രൂപ കഴിച്ച് 134.58 ആണ് സൊസൈറ്റിക്ക് ലഭിക്കുക. നൂൽ നല്ലികളാക്കി ചുറ്റിയെടുക്കേണ്ടതും തൊഴിലാളി തന്നെയാണ്. ദിവസം അഞ്ചു മുതൽ എട്ടു മീറ്റർ വരെയാണ് ഒരു തൊഴിലാളി തുണി നെയ്തെടുക്കുന്നത്. ജില്ലയിൽ ഇത്തവണ 4.5 കോടിയുടെ അധിക ഉൽപാദനമാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിലെ 17 ഉപ വിദ്യാഭ്യാസ ജില്ലകളിലെ 183 സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കാണ് കൈത്തറി യൂനിഫോം വിതരണം ചെയ്യുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ പണിയെടുത്താൽ 500 രൂപയോളം മാത്രമേ കൈത്തറി തൊഴിലാളിക്ക് ലഭിക്കുകയുള്ളൂ. മുമ്പത്തേക്കാളും ഭേദമാണ് ഇൗ കൂലി എന്ന ആശ്വാസം മാത്രമാണ് നെയ്ത്തുതൊഴിലാളിക്ക് നേട്ടമായി പറയാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.