കുഞ്ഞുണ്ണിയെ മലയാളി മറന്നു ^റഫീഖ്​ അഹമ്മദ്​

കുഞ്ഞുണ്ണിയെ മലയാളി മറന്നു -റഫീഖ് അഹമ്മദ് കോഴിക്കോട്: കവി കുഞ്ഞുണ്ണിയെ മലയാളി മറന്നതായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. മലയാളി എക്കാലത്തും ഗൗരവക്കാരനായതിനാലാണ് അദ്ദേഹത്തി​െൻറ കവിതകളുടെ ആന്തരിക ഗൗരവം മനസ്സിലാക്കാനാവാതെ പോയതെന്നും കുേട്ടട്ടൻ സാഹിത്യ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്ത് റഫീഖ് അഹമ്മദ് പറഞ്ഞു. കുഞ്ഞുണ്ണി മാഷുടെ കവിതയുടെ വലിപ്പം മലയാളികൾക്ക് മനസ്സിലാക്കാനായിട്ടില്ല. അക്കാദമിക് പണ്ഡിതന്മാരുടെയും ഗൗരവമായ ചിന്തകളുമായി നടന്നവരെയും കബളിപ്പിച്ച കവിയാണ് അദ്ദേഹം. ഏറ്റവും ഗൗരവമായ കാര്യം ഏറ്റവും ലളിതമായി പറഞ്ഞ കവി വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എ. സജീവൻ അധ്യക്ഷനായിരുന്നു. പി.ആർ നാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ. മുഹമ്മദലി സംസാരിച്ചു. ലത്തീഫ് പറമ്പിൽ സ്വാഗതവും പുതുക്കുടി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. എ.കെ. വിനീഷ്, കാർത്തിക എസ്.ഭദ്രൻ, എ.കെ. മുഹമ്മദ് അജ്മൽ എന്നിവർ കുേട്ടട്ടൻ പുരസ്കാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.