ഫാഷിസത്തെ പ്രതിരോധിക്കാൻ ഇടത്^കോൺഗ്രസ് ഐക്യം അനിവാര്യം ^ഐ.എൻ.എൽ ഡെമോക്രാറ്റിക്

ഫാഷിസത്തെ പ്രതിരോധിക്കാൻ ഇടത്-കോൺഗ്രസ് ഐക്യം അനിവാര്യം -ഐ.എൻ.എൽ ഡെമോക്രാറ്റിക് കോഴിക്കോട്: വർഗീയ ഫാഷിസത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര കക്ഷികളുടെയും ഇടത് സോഷ്യലിസ്റ്റ് കക്ഷികളുടെയും ഐക്യം അനിവാര്യമാണെന്ന് ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന പ്രവർത്തക സമിതി യോഗം പറഞ്ഞു. അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്. മതേതരത്വവും ഫാഷിസവും ഏറ്റുമുട്ടുമ്പോൾ മതേതരത്വം വിജയിക്കേണ്ടത് അനിവാര്യമാണ്. മതേതരത്വ കക്ഷികളും ഇടതുകക്ഷികളും ക്ഷയിക്കുമ്പോൾ വളരുന്നത് ഫാഷിസ്റ്റുകളാണ്. സങ്കുചിത ചിന്താഗതികൾ മാറ്റിവെച്ച് കോൺഗ്രസും ഇടതുകക്ഷികളും സോഷ്യലിസ്റ്റുകളും ഐക്യപ്പെട്ട് പ്രവർത്തിക്കണം. ഈ ഒരു കൂട്ടായ്മക്ക് ഐ.എൻ.എൽ ഡെമോക്രാറ്റിക് പിന്തുണ നൽകുെമന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് അഷ്റഫ് പുറവൂർ അധ്യക്ഷത വഹിച്ചു. കരീം പുതുപ്പാടി, എ.ടി. മജീദ് തൃശൂർ, പി.കെ. മൊയ്തുണ്ണി, ഇസ്മയിൽ ഹാജി ആലപ്പുഴ, പി. സാലിം, പി.കെ. സുലൈമാൻ, രഞ്ജിത്ത് നാരായണൻ, റഹീം പള്ളത്ത്, ഉമ്മർ പി. കുഞ്ഞ്, പി.കെ. ഷാജഹാൻ, സിറാജ് പത്തനംതിട്ട, നിർമല രവീന്ദ്രൻ, കരീം കല്ലേരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.