തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം പുനരാരംഭിച്ചു

തിരുവമ്പാടി: ഒരാഴ്ചയോളം തടസ്സപ്പെട്ട തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം സാധാരണ നിലയിലായി. ഇൻറർനെറ്റ് തകരാർ കാരണം കഴിഞ്ഞ ബുധനാഴ്ചയാണ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം സ്തംഭനാവസ്ഥയിലായത്. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇൻറർനെറ്റ് പ്രവർത്തനക്ഷമമായതായി ഓഫിസ് അധികൃതർ പറഞ്ഞു. ആധാരം രജിസ്ട്രേഷൻ, കുടിക്കട സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. റബർ: കേന്ദ്രം രാഷ്ട്രീയക്കളി നിർത്തണം -ജോസ് കെ. മാണി എം.പി കൂടരഞ്ഞി: റബർ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും പ്രശ്നത്തിൽ കേന്ദ്രസർക്കാർ രാഷ്്ട്രീയം കളിക്കുകയാണെന്ന് ജോസ് കെ. മാണി എം.പി. ഈ കളി അവസാനിപ്പിച്ച് റബറിന് ന്യായവില ലഭ്യമാക്കാൻ കേന്ദ്രം തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കൂടരഞ്ഞിയിൽ കേരള കോൺഗ്രസ് -എം തിരുവമ്പാടി നിയോജക മണ്ഡലം പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി. എം.കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. വി.സി. ചാണ്ടി, മുഹമ്മദ് ഇഖ്ബാൽ, കെ.ജെ. ദേവസ്യ, ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ, ഹെലൻ ഫ്രാൻസിസ്, ടി.എം. ജോസഫ്, എ.വി. തോമസ്, റോയി മുരിക്കോലിൽ, ജോർജ് പുലകുടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.