സ്ഥലം സന്ദർശിച്ചു

കോടഞ്ചേരി: പഞ്ചായത്തിലെ തെയ്യപ്പാറയിൽ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കർഷകരുടെ റബ്ബർ, വാഴ, തെങ്ങ്, മറ്റു മരങ്ങൾ എന്നിവ വൻതോതിൽ നശിച്ചിരുന്നു. കണെക്കടുപ്പ് പൂർത്തിയായാൽ ഉടനെ റിപ്പോർട്ട് സമർപ്പിക്കും. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ചിന്ന അശോകൻ, വാർഡ് മെംബർ സജിനി രാമൻ കുട്ടി, വാർഡ് കൺവീനർ ഇബ്രാഹിം തട്ടൂർ, കൃഷി ഓഫിസർ ഷബീർ അഹമ്മദ്, കെ. രാജേഷ്, കെ. സലീന, അബ്രഹാം താണെലി മാലിൽ എന്നിവർ പ്രസിഡൻറിനോടൊപ്പം ഉണ്ടായിരുന്നു. ചുരം ബൈപാസ് റോഡ് സാധ്യത പഠനം നടത്തണം -ആക്ഷൻ കമ്മിറ്റി ഈങ്ങാപ്പുഴ: താമരശ്ശേരി ചുരം റോഡിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും ഒഴിവാക്കുന്നതിന് സമാന്തരമായി ബൈപാസ് റോഡ് നിർമിക്കണമെന്ന് ചുരം ബൈപാസ് റോഡ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ബൈപാസ് റോഡി​െൻറ സാധ്യത പഠിക്കാൻ ജോർജ്ജ് എം. തോമസ് എം.എൽ.എയുടെ നിർദേശാനുസരണം പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഗിരീഷ് ജോണി​െൻറ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയംഗങ്ങൾ നിർദിഷ്ഠ ബൈപാസി​െൻറ സ്ഥലം പരിശോധിച്ചു. ചുരം ഏഴാം വളവിൽനിന്നും ആരംഭിച്ച് ദേശീയപാതയിൽ തന്നെ അവസാനിക്കുന്ന റോഡിന് ഏഴു കി.മീ. ദൈർഘ്യമേ വരൂ. ദീർഘദൂര യാത്രക്കാർക്ക് നിലവിലെ ചുരം റോഡിനേക്കാൾ രണ്ടു കി.മി.ദൂരം കുറയുമെന്നതും കുത്തനെയുള്ള കയറ്റവും ഹെയർപ്പിൻ വളവുകളും ഇല്ലാതാവുമെന്നതും ആശ്വാസമാകും. ഏഴാം വളവിൽ നിന്നും കിലോമീറ്ററോളം ടണൽറോഡ് നിർമിക്കുകയോ, ലക്കിടി വരെ വീതി കൂട്ടി വൺ- വേ സമ്പ്രദായം നടപ്പാക്കുകയോ ചെയ്താൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ബൈപാസ് റോഡി​െൻറ സാധ്യത പരിശോധിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ആളുകളുടെയും യോഗം മേയ് 19ന് മൂന്നിന് പുതുപ്പാടിയിൽ ചേരുമെന്ന് ജോർജ്ജ് എം. തോമസ് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.