കോഴിക്കോട് ഫെസ്​റ്റിന് ഇന്ന് സമാപനം

കോഴിക്കോട്: മന്ത്രിസഭ രണ്ടാം വാർഷികാഘോഷത്തി​െൻറ ഭാഗമായി ബീച്ചിൽ നടക്കുന്ന കോഴിക്കോട് ഫെസ്റ്റ്-2018​െൻറ സമാപന സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി ടി.പി. രാമകൃഷണൻ ഉദ്ഘാടനം ചെയ്യും. മികച്ച സ്റ്റാളുകളുകൾക്കുള്ള സമ്മാന വിതരണം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. എക്സിബിഷനും ഭക്ഷ്യമേളയും കലാപരിപാടികളും 16വരെ തുടരും. ഗതാഗതം നിയന്ത്രണം കോഴിക്കോട്: മിനി ബൈപാസ് റോഡിൽ മാങ്കാവിൽ വാട്ടർ അതോറിറ്റി പെപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ച ഭാഗം പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മേയ് 15 മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. റാനിയ സ്കൂൾ-അമ്പലക്കോത്ത്-കണിയാത്ത് റോഡി​െൻറ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനായി മേയ് 16 മുതൽ പ്രവൃത്തി പൂർത്തീയാക്കുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഹരിതകേരളം വൃക്ഷത്തൈ പരിപാലന മത്സരം തത്സമയ നറുക്കെടുപ്പ് ഇന്ന് കോഴിക്കോട്: ഹരിതകേരളം ഗ്രീൻ ക്ലീൻ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തി​െൻറ ഭാഗമായി നടക്കുന്ന ഗ്രീൻ ക്ലീൻ എസ്റ്റിമേറ്റ് തത്സമയ നറുക്കെടുപ്പ് മേയ് 15ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഫെസ്റ്റ് എക്സിബിഷൻ ഹാളിൽ നടക്കും. ഫോൺ: 964545119474.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.