ഉന്നത വിജയികളെ അനുമോദിച്ചു

മാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മാവൂർ ടൗൺ െറസിഡൻറ്സ് അസോസിയേഷൻ അനുമോദിച്ചു. വേദ അക്കാദമിയുടെ സഹകരണത്തോടെ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തി​െൻറ കർഷക അവാർഡ് നേടിയ ഫൈസൽ ചിറ്റടിയെ ചടങ്ങിൽ ആദരിച്ചു. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. സിജി ട്രെയിനർ ടി.കെ. അബ്ദുന്നാസർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്തംഗം സുബൈദ കണ്ണാറ, വേദ പ്രിൻസിപ്പൽ ചന്ദ്രശേഖരൻ മഠത്തിൽ, അഡ്മിനിസ്ട്രേറ്റർ ബിന്ദു മാധവ്, പി. ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു. െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി സി.കെ. അഷ്റഫ് സ്വാഗതവും ജോ. സെക്രട്ടറി വി.എൻ. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. മാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത മാർക്ക് നേടിയവരെ കുറ്റിക്കടവ് എജുക്കേഷനൽ എംപവർമ​െൻറ് പ്രോഗ്രാം (കീപ്പ് കുറ്റിക്കടവ്) അനുമോദിച്ചു. എലിജിബ്ൾ ടെസ്റ്റ്, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ എന്നിവ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രഡിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. മാങ്ങാട്ട് അബ്ദുല്ല അധ്യക്ഷത വഹിച്ചു. റിട്ട. ഡി.ഇ.ഒ എം. മാധവൻ, മാങ്ങാട്ട് അബ്ദുറസാഖ്, പാറയിൽ സലാം, എൻ.കെ. ബഷീർ, വി.എൻ. ഇസ്മയിൽ, എൻ. നിധീഷ്, സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. നൗഷാദ് അരീക്കോട്, എം. ബഷീർ, എ. അൻവർ, സി. റാഫി എന്നിവർ നേതൃത്വം നൽകി. കെ.എം. മുർതാസ് സ്വാഗതവും പി.പി. സലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.