വലിയ പാടം കൈയേറ്റം: ആയുർവേദ ആശുപത്രി റോഡി​െൻറ പേരിൽ വിലപേശൽ

പന്തീരാങ്കാവ്: പെരുമണ്ണയിലെ ഏറ്റവും വിസ്തൃത വയലുകളിലൊന്നായ വലിയ പാടം നികത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുമ്പോൾ സമീപത്തെ ആയുർവേദ ആശുപത്രി കെട്ടിടത്തിലേക്കുള്ള റോഡി​െൻറ പേരിൽ ൈകയേറ്റക്കാരുടെ വിലപേശലെന്ന് ആരോപണം. പുത്തൂർമഠം അമ്പിലോളിയിൽ രണ്ടു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ആയുർവേദ ആശുപത്രി കെട്ടിടത്തിലേക്ക് റോഡ് സൗകര്യമൊരുക്കാത്തതിനാൽ തുറന്നിട്ടില്ല. റോഡ് സൗകര്യം നിരുപാധികം നൽകാതെ സൗജന്യമായി നൽകിയ സ്ഥലത്ത് 25 ലക്ഷം മുടക്കി കെട്ടിടം നിർമിച്ചത് വിജിലൻസ് അന്വേഷണത്തിലാണ്. ഇതിനിടയിലാണ് തൊട്ടടുത്ത പൊതുതോടിന് മുകളിൽ അനധികൃതമായി സ്ലാബിട്ടത്. ആയുർവേദ ആശുപത്രി റോഡിന് മറ്റു ചിലർക്കു കൂടി അവകാശം നൽകി കൈമാറാനുള്ള വാഗ്ദാനം ഗ്രാമപഞ്ചായത്ത് നിരാകരിച്ചിരുന്നു. റോഡ് അനുമതിയും അനധികൃത സ്ലാബും തമ്മിൽ ബന്ധപ്പെടുത്തുന്നുവെന്നാണ് ആരോപണം. പ്രദേശത്തെ ചില യൂത്ത് ലീഗ് ഭാരവാഹികൾ ഇതിനെതിരെ ഗ്രാമപഞ്ചായത്തിനും കലക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നടപടി തുടങ്ങിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. പരാതി നൽകിയവരേയും സർവകക്ഷി നേതാക്കളേയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് ഗ്രാമപഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. പൊതുതോട് ൈകയേറി കോൺക്രീറ്റ് സ്ലാബിട്ടവർക്ക് പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയിട്ടുണ്ട്. റവന്യൂ രേഖകൾ പരിശോധിച്ച് അനന്തര നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു. റോഡ് വിഷയത്തിലെ വസ്തുതകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് പ്രസിഡൻറ് കെ. അജിത പറഞ്ഞു. പഞ്ചായത്ത് വിളിച്ചുചേർത്ത യോഗം പ്രഹസനമായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും നടപടികൾ മെല്ലെപ്പോക്കിലാണ്. പ്രശ്നത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ് യുവാക്കൾ. തോട് ൈകയേറാനുള്ള നീക്കത്തിനെതിരെ 'മാധ്യമം' വാർത്ത നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.