പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ സമാപിക്കും

വടകര: കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും. വെള്ളിയാഴ്ച വൈകീട്ട് നടന്ന സെമിനാറില്‍ 'മാറുന്ന കേരളം, മാറേണ്ട പൊലീസ്' എന്ന വിഷയം ഹരിതകേരള മിഷന്‍ ചെയര്‍പേഴ്സൻ ഡോ. ടി.എന്‍. സീമ അവതരിപ്പിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് സണ്ണി ജോസഫ് അധ്യക്ഷതവഹിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.ആർ. രാഘവവാര്യന്‍, പ്രഫ. രാജേന്ദ്രന്‍ എടത്തുംകര, കെ.പി.ഒ.എ കെ.പി. ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. പി.ജി. അനില്‍കുമാര്‍ സ്വാഗതവും ജി.എസ്. ശ്രീജിഷ് നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്ഥാന കമ്മിറ്റി ആരംഭിക്കും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം സാഹിത്യകാരന്‍ യു.എ. ഖാദര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, പൊലീസ് കവി സമ്മേളനം നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.