പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രി സ്വന്തം കെട്ടിടത്തിലേക്ക്

പേരാമ്പ്ര: വാടക കെട്ടിടത്തിൽ പ്രവര്‍ത്തിച്ചുവരുന്ന ഇ.എം.എസ് സഹകരണ ആശുപത്രിക്ക് സ്വന്തം കെട്ടിടമായി. പേരാമ്പ്ര ചെമ്പ്ര റോഡിൽ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്ത സേമ്മളനത്തില്‍ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, എക്‌സ്‌റേ, ഐ.സി.യു, ഓപറേഷന്‍ തിയറ്ററുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ ആശുപ്രതി പ്രസിഡൻറ് എ.കെ. പത്മനാഭന്‍, സെക്രട്ടറി സി. റജി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ. ലോഹിതാക്ഷന്‍, ഡയറക്ടര്‍മാരായ സി.കെ. ശശി, ഇ. ഗോപാലന്‍, എം.ജെ. ത്രേസ്യാമ്മ, വി.കെ. സുമതി, ഇ.കെ. കമലാദേവി എന്നിവര്‍ സംബന്ധിച്ചു. പേരാമ്പ്ര ടൗണിൽ അപകടഭീഷണി ഉയർത്തിയ മരങ്ങൾ മുറിച്ചുമാറ്റി പേരാമ്പ്ര: ചുവടുഭാഗം ദ്രവിച്ച് അപകടഭീഷണി ഉയർത്തിനിന്ന വൻമരം മുറിച്ചുനീക്കി. പേരാമ്പ്ര ടൗണിൽ ചെമ്പ്ര റോഡ് ജങ്ഷനിലെ ടാക്സി സ്റ്റാൻഡിനരികിലെ വൻമരമാണ് മുറിച്ചത്. സമീപത്തുനിന്നിരുന്ന തെങ്ങുൾെപ്പടെ രണ്ടു മരങ്ങളും മുറിച്ചിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് വികസന സമിതിയുടെ തീരുമാനപ്രകാരം പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, മേഞ്ഞാണ്യം വില്ലേജ്, സോഷ്യൽ ഫോറസ്ട്രി അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചത്. താലൂക്ക് വികസന സമിതി അംഗവും കേരള കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയുമായ രാജൻ വർക്കി നൽകിയ പരാതിയിലാണ് നടപടിയുണ്ടായത്. മരം മുറിക്കണമെന്നാവശ്യപ്പെട്ട് രാജൻ വർക്കി ഒരുമാസം മുമ്പ് മരത്തി​െൻറ ചുവട്ടിൽ സമരവും നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.