മിഠായിതെരുവ്​ കച്ചവട പ്രതിസന്ധി: നാലുമാസത്തിനി​െട പൂട്ടിയത്​ 10​ കടകൾ

കോഴിക്കോട്: മിഠായിതെരുവിലെ കച്ചവട പ്രതിസന്ധികാരണം നിരവധി കടകൾ അടച്ചു പൂട്ടുന്നു. നാലുമാസത്തിനിടെ മിഠായിതെരുവിലും അനുബന്ധ റോഡുകളിലുമായി പത്തോളം കടകളാണ് അടച്ചത്. ചില കടകൾ അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഗതാഗത നിയന്ത്രണവും പകരം പാർക്കിങ്ങിനുള്ള സംവിധാനം ഒരുക്കാത്തതുമാണ് പൈതൃകതെരുവിലെ കച്ചവട മേഖലയെ സാരമായി ബാധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ലൈവ്്്, പോപ്പിൻസ്, ലോേട്ടാ, സൈനാരോ, ഷാൾ ഗാലറി, മിറാക്കിൾ ബാഗ്, ഗായത്രി ബൂട്ട്സ്, എൻ. ടെക്സ്, നൈസ് ഫൂട്ട്വെയർ ആൻഡ് കിഡ്സ്, ടൂൾസ് ഹോൾസെയിൽ തുടങ്ങിയ ഷോപ്പുകളാണ് നിലവിൽ വ്യാപാരം നിർത്തിയത്. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും പണ്ടം പണയുംവെച്ചും കച്ചവടം തുടങ്ങിയവരാണ് പലരും. കച്ചവട പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ പിരിച്ചുവിട്ടും മറ്റു ചെലവുകൾ ചുരുക്കിയിട്ടും പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് വ്യപാരികൾ സൂചിപ്പിക്കുന്നു. ഗതാഗത നിയന്ത്രണം െകാണ്ടുവന്നാൽ കച്ചവടം കൂടുമെന്നായിരുന്നു അധികൃതരുടെ വാദമെന്നും, കച്ചവടം കൂടിയിരുന്നെങ്കിൽ കടകളടച്ച് വ്യപാരികൾ സമരത്തിനിറങ്ങുമോയെന്നാണ് ഇവരുെട ചോദ്യം. മിഠായിതെരുവിനുള്ളിൽ നിലവിൽ 250ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യമുണ്ടെങ്കിലും കിഡ്സൺ കോർണർ, കോർട്ട് റോഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ചങ്ങലയിട്ട് ബന്ധിപ്പിച്ചതിനാൽ ഇൗ സംവിധാനങ്ങളൊന്നും ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ല. 100ഒാളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ലാൻഡ് േവൾഡ് സ​െൻററിലേക്ക് എം.പി റോഡ് വഴി ഗതാഗതം അനുവദിച്ചു നൽകിയെങ്കിലും വാഹനങ്ങൾക്ക് ഇതുവഴി എത്തിച്ചേരാനാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. എം.പി റോഡിലേക്ക് വരുന്ന വാഹനങ്ങൾക്ക് തിരിച്ചുപോവാൻ മറ്റൊരു റോഡില്ലാത്തതിനാലും ഇൗ വഴി ഉപയോഗിക്കാനാവുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എം.പി റോഡിലുള്ള മുന്നറിയിപ്പ് ബോർഡിൽ ഗതാഗതം നിരോധിച്ചിരിക്കുന്നതായാണ് രേഖപ്പെടുത്തിയതും. മിഠായിതെരുവിൽ ഇൗ സ്ഥിതി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ കടകൾ അടച്ചുപൂേട്ടണ്ടിവരുമെന്നാണ് വ്യാപാരികൾ സൂചിപ്പിക്കുന്നത്. മിഠായിതെരുവ്: പാർക്കിങ് പ്ലാസ പദ്ധതി വേഗത്തിലാക്കും -ഡെപ്യൂട്ടി മേയർ കോഴിക്കോട്: മിഠായിതെരുവിലേക്കുള്ള വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി വേഗത്തിലാക്കുമെന്ന് ഡെപ്യൂട്ടി മേയർ മീര ദർശക് പറഞ്ഞു. കിഡ്സൺ കോർണറിലെ പാർക്കിങ് പ്ലാസ നിർമാണത്തി​െൻറ പ്ലാൻ ശരിയായിട്ടുണ്ടെങ്കിലും അനുമതിക്കായുള്ള നടപടികൾ പരോഗമിക്കുകയാണ്. എത്രയും വേഗം പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കോർപറേഷൻ തീരുമാനം. എന്നാൽ, മിഠായിതെരുവിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നത് ജില്ല ഭരണകൂടവും മറ്റു വകുപ്പുകളുമായി ചേർന്നെടുത്ത തീരുമാനമാണ്. വ്യാപാരികൾക്ക് സൗകര്യപ്രദമായ ചില തീരുമാനങ്ങൾ മിഠായിതെരുവിൽ എടുത്തിട്ടുണ്ട്. മിഠായിതെരുവിനുള്ളിലെ പാർക്കിങ് മേഖലകളിലേക്ക് വാഹനങ്ങൾ എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു വരുന്ന പരാതികൾ പരിശോധിക്കും. വ്യാപാരികൾ ഉന്നയിക്കുന്ന വിഷയങ്ങൾ കൂട്ടായ ചർച്ചകൾക്കുശേഷമേ തീരുമാനിക്കാനാവൂവെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.