വയോമിത്രം ഇനി ഗ്രാമങ്ങളിലേക്ക്: സംസ്ഥാനതല ഉദ്ഘാടനം നാളെ

കോഴിക്കോട്: സാമൂഹിക നീതി വകുപ്പിനു കീഴിൽ 'വയോമിത്രം ഇനി ഗ്രാമങ്ങളിലേക്ക്'. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഞായറാഴ്ച ഉച്ചക്ക് 12ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. വയോജനങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പരിഹാരം തേടിയാണ് സംസ്ഥാനത്ത് എല്ലാ നഗരങ്ങളിലും വയോമിത്രം പരിപാടി തുടങ്ങിയത്. ഈ േമയ് മാസത്തോടെ നഗരങ്ങളില്‍ പദ്ധതി പൂര്‍ത്തിയായതി​െൻറ അടുത്തപടിയായാണ് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് പി.ടി.എ. റഹീം എം.എല്‍.എയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്‍. മനോജ് കുമാറും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വയോമിത്രം പദ്ധതിയിലൂടെയും 'വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം' കാമ്പയിനിലൂടെയും വയോജന പ്രവര്‍ത്തനങ്ങളില്‍ പുതിയ ഉണർവുണ്ടായതായി അവര്‍ പറഞ്ഞു. സംസ്ഥാനത്ത് 14 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി ഈ വര്‍ഷം നടപ്പാക്കുക. കോഓഡിനേറ്റര്‍മാരായ എം. രാജീവ്, നിഷാ മേരി ജോണ്‍, മുഹമ്മദ് ഫൈസല്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.