ഇഫ്താറുകളിൽ ഇനി ഹരിത പ്രോട്ടോകോൾ

കോഴിക്കോട്: റമദാൻ അടുത്തുവരുന്ന പശ്ചാത്തലത്തിൽ നോമ്പുതുറ ചടങ്ങുകൾ പൂർണമായും ഹരിത മാർഗരേഖ പാലിച്ച് നടപ്പാക്കാൻ കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന മതസംഘടന നേതാക്കളുടെ യോഗത്തിൽ തീരുമാനം. നോമ്പുതുറകൾക്ക് ഡിസ്പോസബ്ൾ ഗ്ലാസുകളും പ്ലേറ്റുകളും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. പള്ളികളിലും മറ്റും നടക്കുന്ന സമൂഹ ഇഫ്താറുകൾക്ക് പുറമെ വീടുകളിൽ നടക്കുന്ന ഇഫ്താർ പാർട്ടികളിലും ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. സംഘടനകൾ ഇതുസംബന്ധിച്ച് പ്രത്യേക ബോധവത്കരണം നടത്തണമെന്നും വെള്ളിയാഴ്ച പള്ളികളിൽ അറിയിപ്പ് നൽകണമെന്നും കലക്ടർ യോഗത്തിൽ നിർദേശിച്ചു. 'പേപ്പർ പാത്രങ്ങളും ഒഴിവാക്കണം' ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതി​െൻറ ഭാഗമായി പ്ലാസ്റ്റിക് ഡിസ്പോസബ്ൾ പാത്രങ്ങളും കപ്പുകളും മാത്രമല്ല, പേപ്പറിൽ നിർമിച്ചവയും ഒഴിവാക്കണം. പേപ്പർ കപ്പുകളും പ്ലേറ്റുകളും ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ ആരോഗ്യത്തിന് ഹാനികരമാണ്. പേപ്പർ കപ്പുകൾ അലിയാതിരിക്കാനായി മെഴുകുപോലുള്ള വസ്തുക്കൾ പേപ്പർ കപ്പുകളിലും പാത്രങ്ങളിലും ഉപയോഗിക്കാറുണ്ട്. ചൂടുള്ള വസ്തുക്കൾ കഴിക്കുമ്പോൾ ഇത് വയറ്റിലെത്തുകയും മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. നിലവാരം കുറഞ്ഞ പേപ്പറാണ് ചില നിർമാതാക്കൾ ഇതിനായി ഉപയോഗിക്കുന്നത്. സ്റ്റീൽ പാത്രങ്ങളെക്കാൾ വൃത്തിയും കുറവാണ് ഇത്തരം വസ്തുക്കൾക്ക്. ഇത് കത്തിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്നതിലെ പ്രധാന കാരണവും ഡിസ്പോസബ്ൾ വസ്തുക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.