ചുരത്തിൽ ബസും കാറും കൂട്ടിയിടിച്ച്​ ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിനു സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വക്വാര്യ ബസും വയനാട് ഭാഗത്തേക്ക് പോകുന്ന ടവേര കാറും കൂട്ടിയിടിച്ച് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വെള്ളയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും വാഹനത്തി​െൻറ നിയന്ത്രണം വിട്ടതിനാലാണ് അപകടമുണ്ടായത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ട്രാഫിക് പൊലീസും ചേർന്ന് വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാപ്ഷൻ: churam ചുരം രണ്ടാം വളവിനടുത്ത് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.