ഹരിത കേരളം^വൃക്ഷത്തൈ പരിപാലന മത്സരം ഇന്നുമുതൽ

ഹരിത കേരളം-വൃക്ഷത്തൈ പരിപാലന മത്സരം ഇന്നുമുതൽ ഹരിത കേരളം-വൃക്ഷത്തൈ പരിപാലന മത്സരം ഇന്നുമുതൽ കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ പരിപാലന മത്സരം നടത്തുന്നു. ജില്ല പഞ്ചായത്ത്, ഹരിതകേരള മിഷൻ, കുടുംബശ്രീ, എൻ.എസ്.എസ്, സേവ്, ജിസം ഫൗണ്ടേഷൻ എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'ഗ്രീൻ ക്ലീൻ കോഴിക്കോട്' സമിതിയാണ് മത്സരം നടത്തുന്നത്. ഓരോരുത്തരും വളർത്തുന്ന വൃക്ഷത്തൈകളുടെ മൂന്നുമാസത്തെ വളർച്ച വ്യക്തമാക്കുന്ന ഫോട്ടോ www.GreeCleanEarth.org എന്ന വെബ്സൈറ്റിൽ അപ്്ലോഡ് ചെയ്യുകയും ഗ്രീൻ ക്ലീൻ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തുവരുന്നുണ്ട്. ഇതിൽനിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനം നൽകുന്ന പദ്ധതിയാണിത്. വൃക്ഷത്തൈ പരിപാലന മത്സരത്തിലൂടെ കേരളത്തിൽനിന്നും ഒരു കോടി വൃക്ഷത്തൈകൾ സംരക്ഷിച്ച് അതി​െൻറ ഓരോ മൂന്നുമാസത്തെയും വളർച്ച പ്രകടമാക്കുന്ന ഫോട്ടോ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് യു.എൻ.ഇ.പിക്ക് സമർപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ േപ്രാത്സാഹനത്തിനായി ജില്ല പഞ്ചായത്ത് അഞ്ചുലക്ഷം വകയിരുത്തി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് ബീച്ചിൽ സംഘടിപ്പിക്കുന്ന എക്സിബിഷനിലെ ഹരിതകേരളം ജില്ല മിഷ​െൻറ സ്റ്റാളിൽ ശനിയാഴ്ച മുതൽ അഞ്ച് ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോൺ: 9645119474.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.