ജാഗ്രതോത്സവം നടത്തി

പേരാമ്പ്ര: പകര്‍ച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത കാമ്പയിനി​െൻറ സന്ദേശം സമൂഹത്തി​െൻറ വിവിധ തുറകളിലുള്ളവരിലേക്ക് എത്തിക്കുന്നതി​െൻറ ഭാഗമായി വിദ്യാർഥികള്‍ക്കും അമ്മമാർക്കും വേണ്ടി പ്രതിദിനം പ്രതിരോധം 'ജാഗ്രതോത്സവം-2018' പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂർ 17ാം വാർഡിൽ നടന്ന ക്യാമ്പ് വാർഡ് മെംബർ കെ.കെ. ലിസി ഉദ്ഘാടനം ചെയ്തു. എം.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജെ.എച്ച്.ഐ കെ. രജനി, കെ.സി. സാവിത്രി, ഉഷ, ഇന്ദുലേഖ, ശശീന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ടി.എം. ഷീബ, എ. സുധ, രമ്യ അഴകത്ത്, ടി.എം. ചന്ദ്രൻ, എം.കെ. രാഗിണി, ഇ.എം. ബാബു, വനജ ആനേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.