ജലമിത്രങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട്: അഴിയൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നൂതനപദ്ധതിയായ കുടിനീർ-തെളിനീർ ജീവാമൃതം പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ജലമിത്രങ്ങൾക്ക് കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ പരിശീലനം നൽകി. കിണർവെള്ളം പരിശോധിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്. സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എ.ബി. അനിത ഉദ്ഘാടനം ചെയ്തു. ഡോ. ഹരികുമാർ, ഡോ. മാധവൻ കോമത്ത്, ഡോ. ശശിധരൻ വള്ളിക്കുടിയൻ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ ചാത്തങ്കണ്ടി, വാർഡ് മെംബർമാരായ പി.പി. ശ്രീധരൻ, കെ. സുകുമാരൻ, ശ്രീജേഷ് കുമാർ, വഫാ ഫൈസൽ, ശുഭ മുരളീധരൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവൻ, അജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.