ക്വാറിക്കെതിരെ പരാതി നൽകില്ലെന്ന നിബന്ധന: പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റി

കൊടിയത്തൂർ: വീട്ടുനമ്പറിനായി അപേക്ഷ നൽകിയ ആളോട് ക്വാറിക്കും ക്രഷറിനുമെതിരെ പരാതി നൽകിെല്ലന്ന് മുദ്രപത്രത്തിൽ എഴുതി നൽകണമെന്ന നിർബന്ധിച്ച പഞ്ചായത്ത് സെക്രട്ടറി പി.പി. രാജനെ സ്ഥലംമാറ്റി. മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്ത് ഓഫിസിലേക്കാണ് സ്ഥലംമാറ്റിയത്. പഞ്ചായത്തീരാജ് നിയമങ്ങള്‍ക്ക് വിരുദ്ധമായി ഉത്തരവിറക്കിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറാണ് സ്ഥലം മാറ്റിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. തോട്ടുമുക്കത്തെ അബ്ദുൽ ഖാദറെന്ന കെട്ടിട ഉടമക്ക് നൽകിയ നോട്ടീസിൽ ക്വാറിക്കെതിരെ പരാതി ഉന്നയിക്കില്ലെന്ന് 200 രൂപയുടെ മുദ്രപത്രത്തില്‍ എഴുതിനൽകണമെന്ന നിബന്ധനയെ തുടർന്ന് സംഭവം വിവാദമാവുകയും കെട്ടിട ഉടമക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിലെ മൂന്നാമത്തെ നിബന്ധന കേരള കെട്ടിട നിർമാണച്ചട്ട പ്രകാരം നിയമപരമല്ലെന്നു കണ്ടതിനാൽ പ്രസിഡൻറ് നിബന്ധന റദ്ദു ചെയ്യുകയും സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കി, വിവാദ നിബന്ധന കൊണ്ടുവന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരായ നടപടി പ്രഹസനമാക്കിയെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.