ഊർക്കടവ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

മാവൂർ: ചെറൂപ്പ-. നൊച്ചിക്കാട്ടുകടവിൽ പാറക്കെട്ടിൽ താഴം കൊന്ന അഹമ്മദ് കുട്ടി ഹാജിയുടെ പറമ്പിലും ഊർക്കടവ് പാലത്തിനു സമീപത്തുമാണ് മാലിന്യം തള്ളിയത്. വെള്ളിയാഴ്ച രാവിലെയാണ് ദുർഗന്ധത്തെ തുടർന്ന് സംഭവം പരിസരവാസികളുടെ ശ്രദ്ധയിൽെപടുന്നത്. വിജനമായ റോഡിൽ വണ്ടി നിർത്തിയിട്ട് പറമ്പിലേക്ക് ഒഴുക്കുകയായിരുന്നുവെന്ന് കരുതുന്നു. തുടർന്ന് ഗ്രാമപഞ്ചായത്തംഗം എം. സുനിൽകുമാറിനെയും ആരോഗ്യവകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണണനും മാവൂർ പൊലീസും സ്ഥലത്തെത്തി. പൊലീസ് കേസെടുത്തിട്ടുണ്ട്. ആഴ്ചകൾക്കുമുമ്പ് ഈ റോഡിൽ നല്ലോളിൽ താഴത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ രണ്ടിടത്തായി വൻതോതിൽ കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു. മലപ്പുറം അരീക്കോട് ഭാഗത്ത് െപാതുസ്ഥലത്ത് തള്ളിയ മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്തവർ വാഹനത്തിൽ ഇവിെട തള്ളാൻ കൊണ്ടുവന്നപ്പോൾ പിടികൂടിയത് ഇതി​െൻറ തൊട്ടടുത്ത ദിവസമാണ്. നൊച്ചിക്കാട്ടുകടവിൽ ചെറുപുഴയുടെ തീരത്ത് മാസങ്ങൾക്കുമുമ്പും മാലിന്യം തള്ളിയിരുന്നു. photo mvr Septic tank malinyam മാവൂർ ചെറൂപ്പ-ഊർക്കടവ് റോഡിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.