ആധുനിക സജ്ജീകരണത്തോടെ ചേളന്നൂർ നീതിലാബ്​ ഉദ്​ഘാടനത്തിനൊരുങ്ങി

ആധുനിക സജ്ജീകരണത്തോടെ ചേളന്നൂർ നീതിലാബ് ഉദ്ഘാടനത്തിനൊരുങ്ങി കോഴിക്കോട്: ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിലുള്ള ചേളന്നൂർ നീതി ലാബ്സ് ആൻഡ് സ്കാൻസ് കക്കോടി മുക്കിലെ ബാങ്ക് അങ്കണത്തിൽ പ്രവർത്തന സജ്ജമായി. 13ന് ഉച്ചക്ക് രണ്ടിന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബയോ കെമിസ്ട്രി, ഹെമറ്റോളജി, ഇമ്യൂണോളജി, മൈക്രോ ബയോളജി എന്നീ ടെസ്റ്റുകൾ ലഭ്യമാക്കുന്ന ആധുനിക ലബോറട്ടറി, പോളി ക്ലിനിക്ക്, നീതി മെഡിക്കൽ സ്േറ്റാർ, ഡിജിറ്റൽ എക്സ്റേ, ഇ.സി.ജി എന്നിവയാണ് പ്രവർത്തനസജ്ജമായത്. ബാർകോഡ്, റിസൽട്ട് മൊബൈലിലും ഇ-മെയിലിലും ലഭ്യമാക്കൽ തുടങ്ങി നഗരങ്ങളിലെ ലാബുകളും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരക്കുകളിൽ കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് അംഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളുണ്ട്. ചേളന്നൂർ, കക്കോടി, വേങ്ങേരി, ബാലുശ്ശേരി, കാക്കൂർ, നരിക്കുനി, തലക്കുളത്തൂർ, നന്മണ്ട, കുരുവട്ടൂർ േമഖലകളിലുള്ളവർക്ക് ആരോഗ്യകേന്ദ്രം പ്രയോജനപ്പെടും. പ്രസിഡൻറ് ടി.കെ. സോമനാഥൻ, വൈസ് പ്രസിഡൻറ് പി.എം. ധർമരാജൻ, എൻ. േപ്രമരാജൻ, ഇ. ശശീന്ദ്രൻ, സി. മുരളീധരൻ എന്നിവർ വാർത്ത സമ്മേനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.