രണ്ടുവർഷം കൊണ്ട് 25 കൊലപാതകങ്ങളാണ്​ സർക്കാറി​െൻറ ഭരണനേട്ടമെന്ന്

കോഴിക്കോട്: കേരളത്തിൽ രണ്ടുവർഷം കൊണ്ട് 25 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു എന്നതാണ് പിണറായി സർക്കാറി​െൻറ ഭരണനേട്ടമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. ഭരിക്കുന്ന പാർട്ടിതന്നെ ആയുധം കൈയിലെടുത്ത് കൊലയാളികളായിമാറിയ സാഹചര്യത്തിൽ രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ കഴിയില്ല. മാഹിയിലെ ഇരട്ടക്കൊലപാതകങ്ങൾ ഇതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ്. രാഷ്ട്രീയ കൊലയാളി സംഘങ്ങൾക്ക് പൊലീസ് സർവ ഒത്താശയും ചെയ്യുകയാണ്. ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.