ഭരത്​രാജ്​ ഗോവിന്ദ​െൻറ വിജയം കിനാലൂർ പൂവമ്പായി ഹയർസെക്കൻററിക്ക്​ തിളക്കമായി

ബാലുശ്ശേരി: ഭരത്രാജ് ഗോവിന്ദ​െൻറ വിജയം കിനാലൂർ പൂവമ്പായി എ.എം ഹയർസെക്കൻഡറി സ്കൂളി​െൻറ തിളക്കമായി. പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ 1200ൽ 1200 മാർക്ക് നേടിയാണ് ഭരത്രാജ് ഗോവിന്ദ് സ്കൂളി​െൻറ അഭിമാനമായത്. പ്ലസ്വൺ പരീക്ഷയിൽ 540ൽ 540 മാർക്ക് നേടിയിരുന്നു. വായനയിലും സ്പോർട്സിലും താൽപര്യമുള്ള ഭരത്രാജിന് കഴിഞ്ഞവർഷം സംസ്ഥാന ഹയർസെക്കൻഡറി കലോത്സവത്തിൽ ഇംഗ്ലീഷ് കവിത രചനയിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. കണ്ണാടിപ്പൊയിൽ നടുവിലക്കണ്ടി രജീഷ്-സരിത ദമ്പതികളുടെ മകനാണ്. പ്ലസ് ടു പരീക്ഷയിൽ 86 ശതമാനം വിജയം സ്കൂൾ നേടി. സയൻസ് ഗ്രൂപ്പിൽ 90 ശതമാനവും കൊമേഴ്സ് ഗ്രൂപ്പിൽ 93 ശതമാമനവും വിജയമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.