പട്ടികജാതിക്കാരായ ദമ്പതികൾക്ക്​ മർദനം: പൊലീസ്​ പ്രതികളെ സംരക്ഷിക്കുന്നതായി പരാതി

ബാലുശ്ശേരി: പട്ടികജാതിക്കാരായ ദമ്പതികളെ മർദിച്ച സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ബാലുശ്ശേരി പൊലീസ് ശ്രമിക്കുന്നതായി പരാതി. പനങ്ങാട് പഞ്ചായത്ത് 18ാം വാർഡിൽ നിർമലൂർ തൈക്കണ്ടി ബാബുവിനെയും ഭാര്യ അമ്പിളിയെയുമാണ് രണ്ട് യുവാക്കൾ ചേർന്ന് ആക്രമിച്ചതായി പരാതിയുള്ളത്. കഴിഞ്ഞമാസം 25നാണ് സംഭവം. ബന്ധുവി​െൻറ വീട്ടിൽ പോയി വരുകയായിരുന്ന ബാബുവും അമ്പിളിയും സമീപത്തെ വീട്ടിൽ ബഹളംകേട്ടതിനെ തുടർന്ന് അന്വേഷിക്കാൻ കയറിയപ്പോഴാണ് പച്ചാക്കിൽ രഞ്ജിത്, പട്ടാണിവയൽ സൂരജ് എന്നിവർ ചേർന്ന് ദമ്പതികളെ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. മർദിച്ച യുവാക്കളുടെ പേരിൽ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും പൊലീസ് എടുത്തില്ലെന്ന് ബാബുവും ഭാര്യ അമ്പിളിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈ.എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബാലുശ്ശേരി െപാലീസി​െൻറ നടപടിയിൽ ഭാരതീയ പട്ടികജന സമാജം ജില്ല കമ്മിറ്റിയും പ്രതിഷേധിച്ചിട്ടുണ്ട്. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദമ്പതികളെ ഭീഷണിപ്പെടുത്തിയതായും പ്രതികളുടെ പേരിൽ പട്ടികജാതി ആക്രമണ നിയമപ്രകാരം കേസെടുക്കണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭാരതീയ പട്ടികസമാജം ജില്ല സെക്രട്ടറി നിർമലൂർ ബാലൻ, എം.എം. ശ്രീധരൻ, എ.വി. രാഘവൻ, കെ.പി. ബാലൻ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.