മിഠായിതെരുവ് വാഹന ഗതാഗതം:​ കൂട്ടായ ചർച്ചകൾക്കുശേഷം മാത്രം തീരുമാനം ^ജില്ല കലക്​ടർ

മിഠായിതെരുവ് വാഹന ഗതാഗതം: കൂട്ടായ ചർച്ചകൾക്കുശേഷം മാത്രം തീരുമാനം -ജില്ല കലക്ടർ കോഴിക്കോട്: മിഠായിതെരുവ് വാഹന നിയന്ത്രണവുമായി പുതിയ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും പാർക്കിങ് സംവിധാനം ഒരുക്കുന്ന പദ്ധതിയുമായി കോർപറേഷൻ മുന്നാട്ടുപോകുന്നുണ്ടെന്നാണ് പ്രതീക്ഷയെന്നും ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയും കോർപറേഷനുമായി കൂടിയാലോചിച്ചേ പുതിയ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. നേരേത്ത എല്ലാവരുംകൂടി ഒന്നിച്ചെടുത്ത തീരുമാനമാണ് വാഹന നിയന്ത്രണം. അതുകൊണ്ടുതന്നെ, കൂട്ടായ ചർച്ചകൾക്കുശേഷമേ പുതിയ തീരുമാനം എടുക്കാനാവൂ. നിലവിൽ പാർക്കിങ്ങിനായി അവിടെ സ്ഥലമില്ല. പെെട്ടന്നൊരു പരിഹാരത്തിന് മിഠായിതെരുവിൽ സംവിധാനമില്ല. നിലവിലുള്ള തീരുമാനം പൊതുജനങ്ങൾക്ക് സ്വീകാര്യമായിട്ടുണ്ടെന്നാണ് വിശ്വാസം. വ്യാപാരികൾ പറയുന്ന പ്രശ്നങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരീക്ഷണാടിസ്ഥാനത്തിൽ വാഹനനിയന്ത്രണം നടത്തുമെന്നായിരുന്നു അധികാരികൾ അറിയിച്ചിരുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജന. സെക്രട്ടറി ടി. സേ തുമാധവൻ പറഞ്ഞു. നവീകരണത്തിനുശേഷം ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം കഴിഞ്ഞിട്ടും കച്ചവടക്കാരുടെ സ്ഥിതി അന്വേഷിക്കാൻ ആരുമെത്തിയില്ലെന്നും സമരം ശക്തമാക്കാനാണ് വ്യാപാര സംഘടനകളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.