വിവാദങ്ങളിൽ വികസനം തടസ്സപ്പെടുത്താൻ ആവില്ല ^മന്ത്രി ടി.പി. രാമകൃഷ‌്ണൻ

വിവാദങ്ങളിൽ വികസനം തടസ്സപ്പെടുത്താൻ ആവില്ല -മന്ത്രി ടി.പി. രാമകൃഷ‌്ണൻ കോഴിക്കോട‌്: വിവാദംസൃഷ്ടിച്ചും നിസ്സാരസംഭവങ്ങളെ ഉൗതി വീർപ്പിച്ചും സർക്കാറി​െൻറ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ആവില്ലെന്ന‌് മന്ത്രി ടി.പി. രാമകൃഷ‌്ണൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തി​െൻറ ജില്ലതല ഉദ‌്ഘാടനം കടപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെയാണ‌് സർക്കാർ മുന്നോട്ടുപോകുന്നത്. കേരളത്തിൽ പുതിയ രാഷ‌്ട്രീയ സംസ‌്കാരംതന്നെ രൂപപ്പെടുത്താൻ ഇടതു സർക്കാറിനായതായും മന്ത്രി പറഞ്ഞു. 200ഒാളം പട്ടയങ്ങൾ അദ്ദേഹം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17.7 ലക്ഷം രൂപയുടെ ധനസഹായവും 'കുട്ടികളുടെ അവകാശവും സമൂഹവും' എന്ന ഡോക്യുെമൻററി പ്രകാശനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയർ മീരാദർശക്, നഗരസഭ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ, എം.സി. അനിൽകുമാർ, മുക്കം മുഹമ്മദ്, സി.പി. ഹമീദ്, പി.വി. നവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല കലക്ടർ യു.വി. ജോസ് സ്വാഗതം പറഞ്ഞു. വൈകീട്ട് നഗരത്തിൽ വിവിധ സർക്കാർ വകുപ്പുകൾ പെങ്കടുത്ത സാംസ്കാരിക ഘോഷയാത്ര നടന്നു. 16വരെ കോഴിക്കോട് ബീച്ചിൽ 'കോഴിക്കോട് ഫെസ്റ്റ്' എന്ന ഉൽപന്ന പ്രദർശന വിപണന മേളയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.