ഏഷ്യന്‍ ജൂനിയര്‍ വോളി; ജിംന എബ്രഹാം ഇന്ത്യന്‍ ടീമില്‍

കുറ്റ്യാടി: 21 മുതല്‍ 26വരെ തായ്വാനില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കക്കട്ടില്‍ വോളി അക്കാദമിയിലെ ജിംന എബ്രഹാം ഇടം നേടി. 21നാണ് ഇന്ത്യയുടെ ആദ്യമത്സരം. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാന്‍ ഇന്ത്യൻ ടീം 12ന് പട്യാലയില്‍നിന്ന് തായ്വാനിലേക്ക് യാത്രതിരിക്കും. കക്കാടംപൊയില്‍ വാളാംതോട് കനങ്കിയില്‍ സണ്ണി- ആലിസ് ദമ്പതികളുടെ മകളായ ജിംന കക്കട്ടിലിലെ അക്കാദമിയിലാണ് മൂന്നു വര്‍ഷമായി പരിശീലനം. സ്പോർട്സ് കൗൺസിൽ കോച്ച് പി.എ. തോമസാണ് പരിശീലകൻ. വട്ടോളി നാഷനൽ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.