എഫ്​.സി പൈക്കളങ്ങാടി ജേതാക്കൾ

പാലേരി: 'നാട്ടുകൂട്ടം' പാറക്കടവ് യുവജന കോർട്ടിൽ സംഘടിപ്പിച്ച ജില്ലാതല ത്രീസ് ഫുട്ബാൾ ടൂർണമ​െൻറിൽ എഫ്.സി പൈക്കളങ്ങാടി ഒാവറോൾ ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം ഹണ്ടേഴ്സ് കടിയങ്ങാട് കരസ്ഥമാക്കി. എഫ്.സി പൈക്കളങ്ങാടിക്ക് ഫാബ് ട്രാവൽസി​െൻറ കാഷ് അവാർഡ്, നാട്ടുകൂട്ടം പ്രവർത്തകരായ വി.സി. ജാസിർ, കെ.കെ. നജീബ്, പി.പി. ലിനീഷ്, എ.പി. ഷഫീർ, പി.കെ. വിശ്വൻ എന്നിവരും ഹണ്ടേഴ്സ് കടിയങ്ങാടിന് നൈനേഴ്സ് ഗ്രൂപ്പും കാഷ് അവാർഡ് നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റിയയച്ചു പാലേരി: പ്ലാസ്റ്റിക്മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി പാറക്കടവ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ അറുനൂറോളം വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറവ് കേന്ദ്രത്തിലേക്ക് കയറ്റിയയച്ചു. മഹല്ലിനെ ക്ലസ്റ്ററുകളാക്കി തിരിച്ച് വളൻറിയർമാർ നേരേത്ത വീടുകളിൽ നൽകിയ കവറുകളിൽ നിക്ഷേപിച്ചത് ഒറ്റ ദിവസംകൊണ്ട് ശേഖരിച്ച് പള്ളി പരിസരത്ത് ഒരുമിച്ചുകൂട്ടിയാണ് ലോറികളിൽ കയറ്റി കേന്ദ്രത്തിലേക്കയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.