ഉള്ള്യേരി സഹകരണ ബാങ്ക് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഉള്ള്യേരി: ഉള്ള്യേരി സര്‍വിസ് സഹകരണ ബാങ്കി​െൻറ പുതിയ കെട്ടിടം േമയ്‌ 13ന് ഞായറാഴ്ച രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആറേകാല്‍ കോടി രൂപ െചലവില്‍ നിര്‍മിച്ച അഞ്ചുനില കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്. നൂറുകോടി രൂപ മൂലധനമുള്ള ബാങ്കിന് ഉള്ള്യേരിയിലെ പ്രധാനബ്രാഞ്ചിനു പുറമേ കന്നൂരും കുന്നത്തറയിലും ശാഖകള്‍ ഉണ്ട്. ബാങ്കിനു കീഴില്‍ മുണ്ടോത്ത് നിര്‍മിക്കുന്ന കല്യാണമണ്ഡപത്തി​െൻറയും ഷോപ്പിങ് കോംപ്ലക്സി​െൻറയും ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ബാങ്കിന് കീഴില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍, ലാബ്, കര്‍ഷക സേവന കേന്ദ്രം എന്നിവയും ആരംഭിക്കും. വാർത്ത സമ്മേളനത്തില്‍ ബാങ്ക് പ്രസിഡൻറ് ഉള്ളൂര്‍ ദാസന്‍, സെക്രട്ടറി മോന്‍സി വര്‍ഗീസ്‌, കെ.പി. ബാബു, പി. നാസര്‍, വേലായുധന്‍ വസന്തം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.