സേവനമേഖലയിൽ മാതൃക തീർക്കുകയാണ് ഉമ്മത്തൂരിലെ റയ്യാൻ ചാരിറ്റബിൾ സംഘം

നാദാപുരം: സേവന മേഖലയിൽ വേറിട്ട മാതൃക തീർത്ത് ശ്രദ്ധേയമാവുകയാണ് പാറക്കടവ് ഉമ്മത്തൂർ റയ്യാൻ ചാരിറ്റബിൾ സംഘം. ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ഈ കൂട്ടായ്മ വിദ്യാർഥികളുടെ പുരോഗതി ലക്ഷ്യംവെച്ചാണ് പ്രവർത്തിക്കുന്നത്. നിർധന കുടുംബങ്ങളുടെ വീട് നിർമാണം, ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നടത്തിയത്. 10ാം വാർഷികത്തി‍​െൻറ ഭാഗമായി നിർധന കുടുംബത്തിന് നിർമിച്ച ബൈത്തുറയ്യാൻ വീടി​െൻറ താക്കോൽ ദാനം, ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിന് സ്മാർട്ട് ക്ലാസ് റൂം, പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കുടിവെള്ള പദ്ധതി, നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം എന്നീ പദ്ധതികളാണ് നടപ്പാക്കിയത്. കൂട്ടായ്മക്കു കീഴിൽ പ്രവർത്തിക്കുന്ന വാട്സ്ആപ് കൂട്ടായ്മ കഴിഞ്ഞദിവസം പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സ​െൻററിലേക്ക് ഡയാലിസിസ് മെഷീനുകൾ വാങ്ങാൻ ഫണ്ട് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.