ചെങ്ങോടുമല അനധികൃത മരംമുറി: വനംവകുപ്പ് കേസെടുത്തു

പേരാമ്പ്ര: സ്വകാര്യ കമ്പനി കരിങ്കൽ ഖനനം നടത്താൻ ശ്രമിക്കുന്ന ചെങ്ങോടുമലയിൽനിന്നും റെഡ് കാറ്റഗറിയിൽപ്പെട്ട മരങ്ങൾ മുറിച്ചുമാറ്റിയതിന് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ ഉടമക്കെതിരെ കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെനിന്നും വീട്ടി, ഇരൂൾ ഉൾപ്പെടെ നിരവധി മരങ്ങളാണ് മുറിച്ചത്. ഖനന വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ പരാതിയെ തുടർന്ന് വനംവകുപ്പ് അധികൃതർ ഡെപ്യൂട്ടി റേഞ്ചർ ശ്രീജിത്തി​െൻറ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. 19 വീട്ടിമരങ്ങൾ മുറിച്ചത് ശ്രദ്ധയിൽപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചെങ്ങോടുമലയിൽ വംശനാശ ഭീഷണി നേരിടുന്ന നിരവധി മരങ്ങളും ജീവികളുമുണ്ട്. ഖനനം യാഥാർഥ്യമായാൽ ഇവ പൂർണമായും നശിക്കുമെന്ന് കാണിച്ച് ആക്ഷൻ കമ്മിറ്റി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം ഖനനാനുമതി പുനഃപരിശോധിക്കണമെന്ന് ജില്ല കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കാനിരിക്കെ ഇത്തരം മരങ്ങൾ മുറിച്ചുമാറ്റുന്നത് ഗൗരവമായി കാണണമെന്നും ചെങ്ങോടുമലയിൽ നടക്കുന്ന മുഴുവൻ പ്രവൃത്തികളും നിർത്തിവെക്കാൻ അധികൃതർ തയാറാവണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം കുടുംബസംഗമം എകരൂല്‍: സി.പി.എം ഉണ്ണികുളം ലോക്കല്‍കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും എ.കെ. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണവും സംഘടിപ്പിച്ചു. ജോര്‍ജ് എം. തോമസ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ആര്‍.പി. ഭാസ്കരന്‍, ഏരിയ കമ്മിറ്റി അംഗം എ.കെ. ഗോപാലന്‍, എന്‍.വി. രാജന്‍, ടി.കെ. സുധീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാലസംഘം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.