ഇവർക്ക് ജോലി മാത്രമല്ല, മക്കളുടെ മികവിനും കടപ്പാട് പൊതു വിദ്യാലയങ്ങളോട്

നാദാപുരം: ജോലിയും ശമ്പളവും പൊതു വിദ്യാലയങ്ങളിലും, സ്വന്തം മക്കളുടെ പഠനം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും സി.ബി.എസ്.ഇ സ്ഥാപനങ്ങളിലുമാക്കുന്നുവെന്ന ആക്ഷേപം അധ്യാപകർക്കെതിരെ വ്യാപകമാണ്. എന്നാൽ, ഈ പരാതി പൂർണമായി ശരിയല്ലെന്ന് അടിവരയിടുകയാണ് നാദാപുരം ടി.ഐ.എം ഗേൾസ് സ്‌കൂളിലെ അധ്യാപകർ. സ്‌കൂളിൽനിന്ന് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ ഫുൾ എ പ്ലസോടെ വിജയിച്ച ഏഴു വിദ്യാർഥികളുടെ രക്ഷിതാക്കൾ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരാണ്. അഞ്ചു രക്ഷിതാക്കൾ ടി.ഐ.എമ്മിൽതന്നെ അധ്യാപകരായി ജോലിചെയ്യുന്നു. ഒരാൾ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്‌കൂളിലും മറ്റൊരാൾ കുമ്മങ്കോട് ഈസ്റ്റ് എം.എൽ.പി സ്‌കൂളിലും അധ്യാപകരാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നസ്മില ഷെറിൻ, ഹന എ.ആർ, മുഫ്ലിഹ മുനീർ, ഹംന എം.ടി എന്നിവർ യഥാക്രമം ടി.ഐ.എമ്മിലെ അധ്യാപകരായ എ.ടി. നാസർ, ഇ. സക്കീന, എം.കെ. മുനീർ, എം.ടി. റംല എന്നിവരുടെ മക്കളാണ്. സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖി​െൻറ മകൻ കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് ഫുൾ എ പ്ലസ് നേടി വിജയിച്ചത്. ടി.ഐ.എമ്മിൽനിന്ന് എ പ്ലസോടെ വിജയികളായ സിമൽ ഫാത്തിമ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.എം. അഷ്‌റഫ് മാസ്റ്ററുടെയും സുഫൈന ബഷീർ കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്‌കൂളിലെ ബഷീർ മാസ്റ്ററുടെയും മക്കളാണ്. പൊതു വിദ്യാലയ മികവിനുവേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നതിനാലാണ് സ്വന്തം മക്കളെ വിശ്വാസ പൂർവം ഇത്തരം വിദ്യാലയങ്ങളിലേക്ക് അയക്കാൻ കഴിഞ്ഞതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ മക്കളുടെ എ പ്ലസ് മികവിന് ഇവർക്ക് കടപ്പാട് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങേളാടാണെന്നാണ് ഇവരുടെ പക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.