പേരാമ്പ്ര വ്യാപാരോത്സവ് ഇന്ന്‌ സമാപിക്കും

പേരാമ്പ്ര: പേരാമ്പ്രയിലെ വ്യാപാരികള്‍ സംയുക്തമായി സംഘടിപ്പിച്ച വ്യാപാരോത്സവത്തിന് വ്യാഴാഴ്ച സമാപനമാവും. പേരാമ്പ്രയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചൻറ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് 45 ദിവസം നീണ്ടുനിന്ന വ്യാപാരോത്സവം നടത്തിയത്. ഇതി​െൻറ ഭാഗമായി നിത്യേന നറുക്കെടുപ്പിലൂടെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് യഥാക്രമം വാഷിങ് മെഷീൻ, മിക്‌സര്‍ ഗ്രൈൻറർ, സീലിങ് ഫാന്‍ എന്നിവ സമ്മാനമായി നല്‍കിയിരുന്നു. വ്യാപാരോത്സവത്തി​െൻറ ഭാഗമായുള്ള സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് വ്യാഴാഴ്ചയും നടക്കും. ബംപര്‍ സമ്മാനമായ ഇയോണ്‍ കാറിനുള്ള വിജയിയെ അടുത്തദിവസം നറുക്കെടുപ്പിലൂടെ കണ്ടെത്തും. വ്യാപാരോത്സവത്തിന് ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതിലും ഭംഗിയായി വ്യാപാരോത്സവം സംഘടിപ്പിക്കുമെന്നും വ്യാപാരി സംഘടന നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.