മഴക്കാല പൂര്‍വ ശുചീകരണം വടകരയില്‍ സജീവം

ഈ മാസം 20ന് 47 വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തി നടത്തും വടകര: നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണത്തി​െൻറ ഭാഗമായി നഗരത്തിലെ ഓടകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. 'മഴയെത്തും മുെമ്പ' എന്ന പേരിട്ടാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്. പഴയ ബസ്സ്റ്റാൻഡ്, പുതിയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഓടകള്‍ ആരോഗ്യ വിഭാഗവും, കണ്ടിൻജൻറ് ജീവനക്കാരും ശുചീകരിച്ചു. വര്‍ഷങ്ങളായി ശുചീകരണം നടത്താതെ മാലിന്യം കെട്ടിക്കിടന്ന പുതിയ ബസ്സ്റ്റാൻഡിനുള്ളിലെ ഓടകളാണ് കഴിഞ്ഞ ദിവസം രാത്രിയും, ബുധനാഴ്ച പകലുമായി ശുചീകരണം നടത്തിയത്. നഗരത്തിലെ കടയുടമകളുടെ നേതൃത്വത്തില്‍ അതത് സ്ഥാപനങ്ങളും ചുറ്റുപാടുകളും ശുചീകരിച്ചു. ഈ മാസം 20ന് നഗരസഭയിലെ 47 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും. പദ്ധതിയുടെ ഭാഗമായി ശുചിത്വ നിലവാരം ഉയര്‍ത്താന്‍ നഗരസഭ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. വേനല്‍ മഴയെ തുടര്‍ന്ന് കൊതുകി‍​െൻറ സാന്ദ്രത നഗരസഭ പരിധിയില്‍ വര്‍ധിച്ചുവെന്ന കെണ്ടത്തലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു അടിയന്തര ശുചീകരണ പ്രവൃത്തി നടത്തുന്നത്. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, ഓഫിസ് മേലധികാരികള്‍ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് എല്ലാവരുടെയും സഹകരണത്തോടെ തങ്ങളുടെ സ്ഥാപനവും, ഓഫിസുകളും പൊതുസ്ഥലങ്ങളും മേല്‍ ദിവസങ്ങളില്‍ ശുചീകരണം നടത്തും. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് അതത് വാര്‍ഡുകളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുക. പ്രവൃത്തികള്‍ നടത്തിയ ശേഷം റിപ്പോര്‍ട്ട് നഗരസഭക്ക് നല്‍കി ഇത് വിലയിരുത്തുന്നതിനായി 21ന് അവലോകന യോഗം ചേരും. ഇതിനായി ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പ്രേത്യക യോഗം ചേര്‍ന്ന് നഗരസഭതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വാര്‍ഡ് തലങ്ങളിലെ ശുചീകരണത്തിനായി ആരോഗ്യ ജാഗ്രത സമിതിക്ക് (എന്‍.ആര്‍.എച്ച്.എം) രൂപം നല്‍കിയിട്ടുമുണ്ട്. ശുചീകരണ പ്രവൃത്തികള്‍ക്ക് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗിരീശന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. ബാബു, അജിത് കുമാര്‍, ജെ.എച്ച്.ഐ. ഷൈനി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും ശുചീകരണ പ്രവൃത്തികള്‍ നടത്തുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.