പ്ലസ് ​വൺ അപേക്ഷയോടൊപ്പമുള്ള നീന്തൽ സർട്ടിഫിക്കറ്റിനായി വിദ്യാർഥികൾ ഒന്നടങ്കം നീന്തലിൽ

ബാലുശ്ശേരി: പ്ലസ് വൺ അഡ്മിഷന് നീന്തൽ പ്രാവീണ്യം നിർബന്ധമാക്കിയതോടെ വിദ്യാർഥികൾ നീന്തൽ പഠിക്കാനായി നെേട്ടാട്ടത്തിൽ. ബാലുശ്ശേരി പഞ്ചായത്തിലെ പ്ലസ്വൺ അപേക്ഷകരായ വിദ്യാർഥികളാണ് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി നീന്തൽ പ്രാവീണ്യം നേടാൻ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങിയത്. പ്ലസ്വൺ അപേക്ഷയോടൊപ്പം നീന്തൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ നീന്തലിലെ പ്രാവീണ്യവും നിർബന്ധമാക്കിയിരിക്കയാണ് പഞ്ചായത്ത് അധികൃതർ. നീന്തലിലെ പ്രാവീണ്യം കാണിച്ചുകൊടുത്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. 200ഒാളം വിദ്യാർഥികളാണ് നീന്തൽ സർട്ടിഫിക്കറ്റിനായി ഇത്തവണ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുള്ളത്. സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ അപേക്ഷക​െൻറ നീന്തലിലെ പ്രാവീണ്യം അധികൃതർക്കു മുമ്പിൽ കാണിച്ചുകൊടുക്കണം. കഴിഞ്ഞ വർഷങ്ങളിൽ നീന്തൽ സർട്ടിഫിക്കറ്റ് പഞ്ചായത്ത് മെമ്പർമാരുടെ സ്വാധീനത്തിൽ വെറുതെ നൽകുന്ന രീതിയായിരുന്നു. ഇത് ഒേട്ടറെ ആരോപണങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഇത്തവണ നീന്തൽ നടത്തിയ ശേഷം സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചത്. കാഞ്ഞിക്കാവ് രാമൻപുഴ ബണ്ടിനോട് ചേർന്ന ഭാഗത്ത് രാവിലെ മുതൽ വിദ്യാർഥികൾക്കായി നീന്തൽ പരിപാടി സംഘടിപ്പിച്ചു. നൂറോളം പേർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ബാക്കി വിദ്യാർഥികൾക്കുള്ള നീന്തൽ പ്രകടനം വ്യാഴാഴ്ച നടക്കും. എല്ലാവിധ രക്ഷാകവചങ്ങളും ഒരുക്കിയാണ് നീന്തൽ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ശ്രീജ, വാർഡ് അംഗങ്ങളായ പെരിങ്ങിനി മാധവൻ, സുമ വെള്ളച്ചാലൻകണ്ടി, ബീന കാട്ടുപറമ്പത്ത്, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളും രക്ഷിതാക്കളും പെങ്കടുത്തു. കേരള പ്രിൻറേഴ്സ് അസോസിയേഷൻ ബാലുശ്ശേരി മേഖല കുടുംബസംഗമം ഇന്ന് ബാലുശ്ശേരി: കേരള പ്രിൻറേഴ്സ് അസോസിയേഷൻ ബാലുശ്ശേരി മേഖല കുടുംബസംഗമം വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ബാലുശ്ശേരി അറപ്പീടിക വീവൺ ഒാഡിറ്റോറിയത്തിൽ നടക്കും. കുടുംബസംഗമം രാവിലെ 10ന് പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായിരിക്കും. പ്രിൻറിങ് മേഖലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചവർ, എസ്.എസ്.എൽ.സി ജേതാക്കൾ, കലാരംഗത്തെ പ്രതിഭകൾ എന്നിവരെ ആദരിക്കും. പ്രസാദ് കൈതക്കൽ ക്ലാസെടുക്കും. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും വൈകിട്ട് വേട്ടാളി മനോരഞ്ജൻ ആർട്സി​െൻറ വഞ്ചി വിൽകലാമേളയും അരേങ്ങറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.