ബൈക്കിൽ കഞ്ചാവ്​ കടത്തുന്നതിനിടെ യുവാവ്​ പിടിയിൽ

കൊയിലാണ്ടി: ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. നെല്ലിക്കോട് കുന്നുമ്മൽ മുഹമ്മദ് റാഫി(31)യെയാണ് കൊയിലാണ്ടി-മുത്താമ്പി റോഡിൽ എക്സൈസ് സംഘത്തി​െൻറ വലയിലായത്. ഇയാളിൽനിന്ന് ഒരു കിലോ അമ്പതു ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ എ. ഷമീർഖാൻ, പ്രിവൻറിവ് ഓഫിസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ സി. രാമകൃഷ്ണൻ, എ.കെ. രതീഷ്, കെ. ഗണേഷ്‌, ദീനി ദയാൽ, വനിത സിവിൽ ഓഫിസർ ബി.എൻ. ഷൈനി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പേവിഷബാധയേറ്റ് പശുക്കൾ ചത്ത സംഭവം: റാപിഡ് ആക്ഷൻ ഫോഴ്സ് സ്ഥലം സന്ദർശിച്ചു കൊയിലാണ്ടി: പശുക്കൾ പേവിഷബാധയേറ്റ് ചത്ത സ്ഥലങ്ങൾ മൃഗസംരക്ഷണ വകുപ്പിലെ റാപിഡ് ആക്ഷൻ ഫോഴ്സ് സന്ദർശിച്ചു. നഗരസഭയിലെ കുറുവങ്ങാട്, പെരുവട്ടൂർ എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം മൂന്നു പശുക്കൾ പേവിഷബാധയേറ്റു ചത്തിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച രണ്ടു പശുക്കളുടെ കണ്ണിൽനിന്ന് കോർണിയൽ ഇംപ്രഷൻസ്മിയർ എടുത്ത് പൂക്കോട് വെറ്ററിനറി കോളജിലേക്ക് വിശദ പരിശോധനക്ക് അയച്ചു. റാപിഡ് ആക്ഷൻ ടീം ഡോക്ടർമാരായ ഷാജി, വിനീത്, രവീന്ദ്രൻ, നീന കുമാർ, ജീവനക്കാരായ വിനോദ്, സുബോധ് എന്നിവർ നേതൃത്വം നൽകി. ഡോ. നീന കുമാർ കർഷകർക്ക് ബോധവത്കരണ ക്ലാസെടുത്തു. മാലിന്യങ്ങൾ കയറ്റി അയച്ചു മേപ്പയൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ഹരിത കർമസേന ശേഖരിച്ച അജൈവമാലിന്യങ്ങൾ നിറവ് സീറോ വേസ്റ്റ് മാനേജ്മ​െൻറിലേക്ക് കയറ്റി അയച്ചു. പരിപാടി കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എം. ഷാജഹാൻ, വൈസ് പ്രസിഡൻറ് ടി.എം. പ്രേമ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി. അബു, സുപർണ, സാബിറ നടുക്കണ്ടി, എൻ.എം. സവിത, എം.പി. നാരായണൻ, കേളോത്ത് കാർത്യായനി, വി.എൻ. അഷറഫ്, ഐ. ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.