മിന്നൽ: ചേന്ദമംഗലൂരിൽ വ്യാപക നാശം

* കേബിൾ ടി.വി സംവിധാനം തകരാറിലായി * വീടി​െൻറ സൺഷെയ്ഡ് തകർന്നു * തെങ്ങ് കത്തി മുക്കം: ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മിന്നലിൽ ചേന്ദമംഗലൂർ ഭാഗത്ത് വ്യാപക നാശം. കേബിൾ ടി.വി സംവിധാനം തകരാറിലായി. വീടി​െൻറ സൺഷെയ്ഡ് പൊട്ടിവീണു. ചാലക്കൽ മജീദി​െൻറ വീട്ടിലെ ടി.വി, ഫ്രിഡ്ജ്, മുഹമ്മദി​െൻറ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ, ബൾബുകൾ എന്നിവ പൊട്ടിത്തെറിച്ചു. വട്ടക്കണ്ടത്തിൽ ഇസ്മായിലി​െൻറ വീടി​െൻറ സൺഷെയ്ഡ് പൊട്ടിവീണു. വീട്ടിനുള്ളിലെ മൂന്ന് ഫാനുകൾ അടർന്നുവീണു. ഇൻവർട്ടർ കത്തിനശിച്ചു. മുറ്റത്തെ തെങ്ങിന് മിന്നലേറ്റു. ഒ. അബ്ദുൽ അസീസി​െൻറ ഇൻവർട്ടർ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കേടായി. ഷബീറി​െൻറ വീട്ടിലെ ഇൻവർട്ടർ പ്രവർത്തനരഹിതമായി. സി.എം.ആർ കേബിൾ ടി.വിയുടെ ഒപ് റ്റിക്കൽ റിസീവർ പൊട്ടിത്തെറിച്ചു. മുപ്പതോളം വീടുകളിലെ സെറ്റ്ടോപ് ബോക്സുകൾ പൊട്ടിത്തെറിച്ചു. ഇസ്ലാഹിയ കോളജിലെ മൂന്ന് കമ്പ്യൂട്ടർ സിസ്റ്റം പ്രവർത്തനരഹിതമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.