ഭിന്നശേഷിക്കാരുടെ സംഗമം

ഇൗങ്ങാപ്പുഴ: കാമ്പസ് ഓഫ് കോഴിക്കോടി​െൻറ ആഭിമുഖ്യത്തിൽ പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ ലിസ കോളജിൽ ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് മേലേട്ട് അധ്യക്ഷനായിരുന്നു. ഭിന്നശേഷിക്കാരുടെ പരാതികൾ കലക്ടർക്ക് കൈമാറി. ഭിന്നശേഷിക്കാരുടെ വിവിധ പ്രോജക്ടുകളെപ്പറ്റിയുള്ള വിഡിയോഷോയും ഒരുക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവർക്ക് വീൽചെയറും വാക്കറും പാരിതോഷികം നൽകി. പ്രിൻസിപ്പൽ വർഗീസ് മാത്യു, പി.കെ. ഷൈജൽ, പ്രകാശ് മാത്യു, ടി.എം. പൗലോസ്, ജോസ് കുര്യൻ, സാബിറ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.