ലോക്കപ്പ് മർദനം: അത്തോളി പൊലീസ് സ്​റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച്

അത്തോളി: യുവാവിനെ ലോക്കപ്പിൽ മർദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കുടക്കല്ലിൽനിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷന് മുന്നിൽ കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിൽ തടഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം പുത്തഞ്ചേരി തയ്യുള്ളതിൽ അനൂപിനെ ലോക്കപ്പിൽ നഗ്നനാക്കി നിർത്തി മർദിച്ച എ.എസ്.ഐയെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അനൂപി​െൻറ ജീവിതമാർഗമായ ഗുഡ്സ് വണ്ടി വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം ജന.സെക്രട്ടറി ആർ.എം. കുമാരൻ അധ്യക്ഷത വഹിച്ചു. ടി. സദാനന്ദൻ, അനൂപ് മാസ്റ്റർ, കെ.കെ. ഭരതൻ, ശോഭരാജൻ, സി. ലിജു, ടി. അരുൺ എന്നിവർ സംസാരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായാൽ യുവാവി​െൻറ വാഹനം വിട്ടുനൽകുമെന്ന് സി.ഐയുമായുള്ള ചർച്ചയിൽ ഉറപ്പുലഭിച്ചതായി നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര സെക്രട്ടറി എന്നിവർക്ക് അനൂപി​െൻറ കുടുംബം പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.