സി.കെ. കുഞ്ഞമ്മദ് സ്​മാരക ഓഡിറ്റോറിയം ഉദ്ഘാടനം

കുറ്റ്യാടി: നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറായിരുന്ന സി.കെ. കുഞ്ഞമ്മദി​െൻറ സ്മാരകമായി വേളം കാക്കുനിയിൽ നിർമിച്ച ഓഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം ഏഴിന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പാറക്കൽ അബ്ദുല്ല എം.എൽ.എയും മുസ്ലിംലീഗി​െൻറ സംസ്ഥാന നേതാക്കളും സംബന്ധിക്കും. രാവിലെ 10ന് പ്രവാസി സംഗമവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഞ്ചിന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഓഡിറ്റോറിയം സന്ദർശിക്കും. ആറിന് രാവിലെ കുടുംബസംഗമം വനിത ലീഗ് സംസ്ഥാന പ്രസിഡൻറ് നൂർബിന റഷീദും െവെകീട്ട് അനുസ്മരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയും യുവജന വിദ്യാർഥി സമ്മേളനം സി.കെ. സുബൈറും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.എ. കുഞ്ഞബ്ദുല്ല, പി.പി. റഷീദ്, സൂപ്പിമാസ്റ്റർ, ടി. സാദത്ത്, അരയാക്കി റസാഖ്, പുല്ലാറോട്ട് ബഷീർ, സി.എം. മൊയ്തീൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.