പൊലീസ്​ പീഡനം; യൂത്ത്​ലീഗ് പ്രക്ഷോഭത്തിലേക്ക്

മേപ്പയൂർ: മുസ്ലിം ലീഗ് പ്രവർത്തകരെ നിരന്തരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പീഡിപ്പിക്കുന്ന പയ്യോളി പൊലീസി​െൻറ അധികാര ദുർവിനിയോഗ നടപടിയിൽ മുസ്ലിം യൂത്ത്ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രധിഷേധിച്ചു. കഴിഞ്ഞ രണ്ടുവർഷങ്ങളായി തുറയൂരിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ചെറിയ അടിപിടികളും, വിദ്യാർഥി സംഘടന വിഷയങ്ങളിലും പൊലീസ് പക്ഷപാതപരമായി മുസ്ലിം ലീഗ് പ്രവർത്തകരെ വേട്ടയാടുകയാണെന്ന് യൂത്ത്ലീഗ് ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭപരിപാടികൾ നടത്താനും യൂത്ത്ലീഗ് തീരുമാനിച്ചു. യോഗത്തിൽ പി.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ജില്ല പ്രസിഡൻറ് ഹംസ പയ്യോളി, നൗഷാദ് മാസ്റ്റർ, വി.പി. അസൈനാർ, അലി കോവുമ്മൽ, മുനീർ കുളങ്ങര, ടി.വി. മുഹമ്മദ് ഇക്ബാൽ, എ.കെ. ഹസീബ്, വി.ടി. അദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.