ഇൻറർനെറ്റ് തകരാർമൂലം ബാങ്കിങ്​ പ്രവർത്തനം നിലച്ചു; ഇടപാടുകാർ വലഞ്ഞു

കക്കട്ടിൽ: ഇൻറർനെറ്റ് തകരാർ കാരണം ബാങ്കിങ് പ്രവർത്തനം നിലച്ചു. കേരള ഗ്രാമീൺ ബാങ്കി​െൻറ നരിപ്പറ്റ, കായക്കൊടി ശാഖകളിലാണ് ഇൻറർനെറ്റ് സൗകര്യം നിലച്ചതിനെ തുടർന്ന് ബാങ്കിങ് പ്രവർത്തനം നിലച്ചത്. കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ അതിവേഗ ഇൻറർനെറ്റ് സംവിധാനമൊരുക്കുന്ന ലീസ്ഡ് ലൈൻ മോഡം തകരാറിലാവുകയായിരുന്നു. തുടർന്നാണ് മൂന്നു ദിവസത്തോളം ബാങ്കിങ് പ്രവർത്തനം താറുമാറായത്. സേവന ദാതാക്കളായ ബി.എസ്.എൻ.എൽ അധികൃതരോട് പരിഹാരം ഉണ്ടാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ആവശ്യത്തിന് ഉപകരണങ്ങൾ പുനഃസ്ഥാപിച്ചു നൽകാനില്ലാത്തതിനാലാണ് പ്രവർത്തനം താളംതെറ്റിയതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പൂർണമായും കമ്പ്യൂട്ടർവത്കരിച്ച ശാഖകളായതിനാൽ ഇൻറർനെറ്റ് അത്യാവശ്യമാണ്. ദിവസവും സ്വർണപ്പണ്ട പണയത്തിനും, വായ്പ തിരിച്ചടവിനുമെത്തുന്ന നൂറുകണക്കിന് ഉപഭോക്താക്കളാണ് ഇതേത്തുടർന്ന് ദുരിതം അനുഭവിക്കുന്നത്. കാലാവധി തീരുന്ന അന്നും, തലേ ദിവസവുമൊക്കെയായി ബാങ്കിലെത്തുന്ന ഇടപാടുകാർക്ക് ഇടപാട് നടത്താൻ കഴിയാത്തത് സാമ്പത്തിക നഷ്ടത്തിനും കാരണമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.