ഹാർബർ നിർമാണ പ്രവൃത്തി തടഞ്ഞു

കൊയിലാണ്ടി: ഹാർബർ നിർമാണത്തിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ച് ഹാർബർ വികസന സംയുക്തസമിതി പ്രവർത്തനം തടഞ്ഞു. ക്രമക്കേട് ചൂണ്ടിക്കാണിച്ച് രണ്ടുതവണ ഹാർബർ എൻജിനീയറിങ് വിഭാഗത്തിന് കത്തു നൽകിയെങ്കിലും മറുപടി നൽകിയില്ല. ഇതും പ്രതിഷേധത്തിനു കാരണമായി. മൂന്നുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2006ൽ തുടങ്ങിയതാണ് ഹാർബർ പ്രവൃത്തി. ഏഷ്യയിലെ ഏറ്റവും വലിയ ഹാർബർ എന്ന വിശേഷണവും ആദ്യം നൽകി. പക്ഷേ, ഹാർബറി​െൻറ വലിപ്പം ഗണ്യമായി കുറക്കുന്നതാണ് പിന്നീട് കണ്ടത്. അതും ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തി. അതിനെത്തുടർന്ന് പുലിമുട്ടുകളുടെ വെട്ടിക്കുറക്കലിൽ അൽപം വ്യത്യാസം വരുത്തി. അങ്ങനെ തുടക്കംമുതൽ വിവാദക്കുരുക്കിലായിരുന്നു ഹാർബർ നിർമാണ പ്രവൃത്തി. സമരത്തിന് വി.എം. രാജീവൻ, സി.പി. റഹീം, പി.പി. പുരുഷോത്തമൻ, കെ. രാജൻ, കെ.പി. മനോജ്, യു.കെ. രാജൻ, ടി.പി. സുരേന്ദ്രൻ, എം.വി. ബാബുരാജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.