പ്രവാസി മീറ്റ്

ആയഞ്ചേരി: ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ ഹിഫ്ളുൽ ഖുർആൻ കോളജ് കെട്ടിടോദ്ഘാടന സനദ്ദാന സമ്മേളനത്തി​െൻറ ഭാഗമായി നടത്തി. റഫീഖ് ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. സലീം ഫൈസി പന്തീരിക്കര പ്രാർഥന നടത്തി. ഇ.പി. ഹസൻഹാജി, കപ്ലിക്കണ്ടി പോക്കർഹാജി, തയ്യിൽ കുഞ്ഞബ്ദുല്ല ഹാജി, കേളോത്ത് ഇബ്രാഹീം ഹാജി, ബിസ്മില്ല കുഞ്ഞമ്മദ് ഹാജി എന്നിവർ സംസാരിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന കെട്ടിടോദ്ഘാടനവും സനദ്ദാനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഷാഹിദ് ടി. കോമത്തിന് അനുമോദനം തിരുവള്ളൂർ: ദേശീയതല മത്സര പരീക്ഷകളിൽ കേരളത്തിലെ വിദ്യാർഥികൾ കൈവരിക്കുന്ന നേട്ടങ്ങൾ ശ്രദ്ധേയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. ആക്സൻറ് തിരുവള്ളൂരി​െൻറ നേതൃത്വത്തിൽ സിവിൽ സർവിസ് പരീക്ഷ വിജയി ഷാഹിദ് ടി. കോമത്തിന് നൽകിയ ജനകീയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഹിദിന് അദ്ദേഹം ഉപഹാരം നൽകി. കരിയർ സെമിനാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ബാബു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സി.കെ. സൂപ്പി അധ്യക്ഷത വഹിച്ചു. പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, പി.പി. അഹമ്മദ്, സി. അസ്ലം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.