ജെ.സി ഡാനിയൽ പുരസ്​കാരം വൈകിക്കിട്ടിയ അംഗീകാരം ^ശ്രീകുമാരൻ തമ്പി

ജെ.സി ഡാനിയൽ പുരസ്കാരം വൈകിക്കിട്ടിയ അംഗീകാരം -ശ്രീകുമാരൻ തമ്പി കോഴിക്കോട്: മലയാള സിനിമക്ക് സമഗ്ര സംഭാവനകൾ നൽകിയ തനിക്ക് ജെ.സി ഡാനിയൽ പുരസ്കാരത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ടാഗോർ സ​െൻറിനറി ഹാളിൽ എഴുത്തുകാരൻ ജമാൽ െകാച്ചങ്ങാടിയുടെ 'ലതാമേങ്കഷ്കർ: സംഗീതവും ജീവിതവും' പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാനിയൽ പുരസ്കാരം നേരത്തെ കിേട്ടണ്ടതായിരുന്നു. എന്നാൽ, പലവട്ടം ത​െൻറ പേര് അവസാന ഘട്ടത്തിൽ വെട്ടിമാറ്റുകയായിരുന്നു. 270 സിനിമക്ക് പാട്ടും 85 സിനിമകള്‍ക്ക് തിരക്കഥ എഴുതാനും 30 സിനിമകൾക്ക് സംവിധാനം നിർവഹിക്കാനും തനിക്കായി. എന്നാൽ, ഏതാനും സിനിമകൾക്ക് പാെട്ടഴുതിയവർക്കുവരെ പുരസ്കാരങ്ങൾ പെെട്ടന്ന് ലഭിക്കുകയുണ്ടായി. ഒരുപാട് അവഹേളനങ്ങൾക്കു ശേഷമാണ് പല കലാകാരന്മാരും അനുമോദിക്കപ്പെടുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട് യേശുദാസിനെ ശകാരിക്കുന്നത് ശരിയല്ല. അജയ്യനായ ഒരു ഗായകനാണ് യേശുദാസ്. അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പിന്നണിഗായകൻ വി.ടി. മുരളി, ശ്രീകുമാരൻ തമ്പിയിൽനിന്ന് പുസ്തകം ഏറ്റുവാങ്ങി. വി. ബാലമുരളി അധ്യക്ഷത വഹിച്ചു. ലിപി അക്ബർ പുരസ്കാരം സമർപ്പിച്ചു. ജമാൽ െകാച്ചങ്ങാടി, എ.പി കുഞ്ഞാമു, ബോധിസത്യൻ െക. റെജി എന്നിവർ സംസാരിച്ചു. തുടർന്ന് ലതാമേങ്കഷ്കറുെട 20 ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി സരിത റഹ്മാൻ അവതരിപ്പിച്ച സംഗീത സന്ധ്യയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.