പത്മശാലിയ സംഘം ജില്ല സമ്മേളനം നാളെ

കോഴിക്കോട്: കേരള പത്മശാലിയ സംഘം ജില്ല സമ്മേളനം േമയ് ആറിന് കണ്ണഞ്ചേരി ജി.എൽ.പി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് സംസ്ഥാന പ്രസിഡൻറ് ആർ. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതുസമ്മേളനം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം െചയ്യും. സമുദായാംഗങ്ങളായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിക്കും. നെയ്ത്ത് കുലത്തൊഴിലായി സ്വീകരിച്ച 30 ലക്ഷത്തിലധികം ശാലിയ, പട്ടാര്യ, ദേവാംഗ സമുദായാംഗങ്ങളുടെ കൂട്ടായ്മയാണ് സംഘടന. അർഹമായ സഹായങ്ങൾ സമുദായത്തിന് കിട്ടാത്ത സാഹചര്യമാണുള്ളത്. ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക മുഴുവൻ കൊടുത്തു തീർക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കാളക്കണ്ടി അരുൺകുമാർ, പ്രസിഡൻറ് കെ.എം. മാധവൻ, വി.പി. ചന്ദ്രശേഖരൻ, രാജൻ, സന്തോഷ് കുമാർ, പ്രമോദ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.