ആചാരങ്ങളിലെ ബാലപീഡനം: സെമിനാർ നാളെ

ആനന്ദ് ഉദ്ഘാടനം ചെയ്യും കോഴിക്കോട്: 'മതിയാക്കുക, ആചാരങ്ങളിലെ ബാലപീഡനം' എന്ന സെമിനാർ േമയ് ആറിന് വൈകീട്ട് മൂന്നിന് ടൗൺഹാളിൽ സാഹിത്യകാരൻ ആനന്ദ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രോഗസീവ് മുസ്ലിം വിമൻസ് ഫോറം (നിസ), മൂവ്മ​െൻറ് എഗൈൻസ്റ്റ് ചൈൽഡ് അബ്യൂസ്, മൂവ്മ​െൻറ് എഗൈൻസ്റ്റ് സർക്കംസിഷൻ, കോഴിക്കോട് സെക്കുലർ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ചേലാകർമം, ശൂലംകുത്ത് പോലുള്ള പ്രാകൃതാചാരങ്ങൾ മുറിവേൽപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങളെയാണ്. കുട്ടികൾ മുതിർന്നവരാൽ മുറിവേൽപ്പിക്കപ്പെടുന്ന ആചാരം പ്രതിരോധിക്കപ്പെടണമെന്നും സംഘാടകർ പറഞ്ഞു. നിസ ചെയർപേഴ്സൻ വി.പി. സുഹറ, ഷമ്മാസ് ജംഷീർ, ബി.വി. സക്കീർ, ഡോ. എം. േജ്യാതീരാജ്, നസീറ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.